ഹിമാചലിലെ മണ്ണിടിച്ചില്‍; മരിച്ചവരുടെ എണ്ണം 11 ആയി
റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചക്ക് 12.45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് അടക്കം നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങി മരിച്ചവരുടെ എണ്ണം 11 ആയി. 25-30 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 10 പേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചക്ക് 12.45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് അടക്കം നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. ഷിംലയിലേക്ക് പോവുകയായിരുന്ന ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Landslide in Himachal's Kinnaur hits a bus and a truck, several feared trapped. ITBP team rushed for rescue ops. @IndiaToday pic.twitter.com/J2dJrHWFkT
— Shiv Aroor (@ShivAroor) August 11, 2021
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംഭവം നടന്ന സ്ഥലം ഇപ്പോഴും അപകടാവസ്ഥയിലാണെന്നും എങ്കിലും രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരാനാവുമെന്നാണ് കരുതുന്നതെന്നും ഐ.ടി.ബി.പി വക്താവ് പറഞ്ഞു.
A landslide reported on Reckong Peo- Shimla Highway in #Kinnaur District in Himachal Pradesh today at around 12.45 Hrs. One truck, a HRTC Bus and few vehicles reported came under the rubble. Many people reported trapped. ITBP teams rushed for rescue. More details awaited. pic.twitter.com/ThLYsL2cZK
— ITBP (@ITBP_official) August 11, 2021
Adjust Story Font
16