'ഹിമന്ത ബിശ്വ ശർമ ഏറ്റവും വലിയ അഴിമതിക്കാരന്‍'; രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
അസം സർക്കാറിന്‍റെ കടുത്ത വിലക്ക് മറികടന്നാണ് യാത്ര മേഘാലയിൽ നിന്ന് ഗുവാഹത്തിൽ എത്തിയത്
ഗുവാഹത്തി: അസം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ഹിമന്ത ബിശ്വ ശർമ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് രാഹുൽഗാന്ധി ആരോപിച്ചു. 'എത്ര ശ്രമിച്ചാലും ഭാരത്‌ജോഡോ ന്യായ് യാത്ര തടയാനാകില്ല. നിർഭയമായി യാത്ര തുടരും. യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. എന്നാൽ യാത്ര തടയും തോറും അതിന്‍റെ ശക്തിയേറും. ഇൻഡ്യ മുന്നണിക്ക് 60 ശതമാനത്തിലധികം വോട്ടുകളുണ്ട്. ബി.ജെ.പിയുടെ പരിപാടികൾക്ക് അസമിൽ നിയന്ത്രണമില്ല. അസമിൽ യാത്രക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു'. അനുമതി നിഷേധിക്കുന്ന അസംസർക്കാരന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'ആർഎസ്എസും മോദിയും ഒരു ഭാഗത്തു ഇൻഡ്യ മുന്നണി മറ്റൊരു ഭാഗത്തുമാണ്. ഇൻഡ്യ മുന്നണിയാണ് ആർഎസ്എസിനെതിരെയും മോദിക്കെതിരെയും പോരാടുന്നത്. രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം അസം സർക്കാറിന്റെ വിലക്ക് മറികടന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചു. അസം സർക്കാറിന്‍റെ കടുത്ത വിലക്ക് മറികടന്നാണ് യാത്ര മേഘാലയിൽ നിന്ന് ഗുവാഹത്തിൽ എത്തിയത്. ഗതാഗത കുരുക്കിൻറെയും സംഘർഷ സാധ്യതയുടെയും പേരുപറഞ്ഞാണ് സർക്കാർ യാത്രക്ക് ഗുവാഹത്തിൽ അനുമതി നിഷേധിച്ചത്.
യാത്ര നഗരത്തിലേക്ക് കടന്നാൽ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്ന് സൂചനയും പുറത്ത് വന്നിരുന്നു.ഇന്നലെ അസമിൽ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ രണ്ട് മണിക്കൂർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
Adjust Story Font
16