വിനോദ് കുമാർ ശുക്ലയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം
ഛത്തീസ്ഗഡിൽ നിന്ന് പുരസ്‌കാരം ലഭിക്കുന്ന ആദ്യ എഴുത്തുകാരൻ

ന്യൂഡൽഹി: 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക് ആണ് പുരസ്‌കാരം. ചെറുകഥാകൃത്തും കവിയും ഉപന്യാസകാരനുമാണ് വിനോദ് കുമാർ ശുക്ല. 11 ലക്ഷം രൂപയും സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഛത്തീസ്ഗഡ് സ്വദേശിയാണ് വിനോദ് കുമാർ ശുക്ല. ഛത്തീസ്ഗഡിൽ നിന്ന് പുരസ്‌കാരം ലഭിക്കുന്ന ആദ്യ എഴുത്തുകാരനാണ്. പുരസ്‌കാരം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഹിന്ദി എഴുത്തുകാരനാണ്.
Next Story
Adjust Story Font
16