Quantcast

ഗാന്ധി രക്തസാക്ഷിദിനത്തിൽ ഗോഡ്‌സെ സ്മൃതിദിനം ആചരിച്ച് ഹിന്ദു മഹാസഭ

ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ കാളീചരൺ മഹാരാജിന് ചടങ്ങിൽ 'ഗോഡ്‌സെ-ആപ്‌തെ ഭാരതരത്‌ന' പുരസ്‌കാരം സമ്മാനിച്ചു

MediaOne Logo

Web Desk

  • Published:

    30 Jan 2022 4:38 PM GMT

ഗാന്ധി രക്തസാക്ഷിദിനത്തിൽ ഗോഡ്‌സെ സ്മൃതിദിനം ആചരിച്ച് ഹിന്ദു മഹാസഭ
X

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഘാതകർക്കുവേണ്ടി ആദരമൊരുക്കി ഹിന്ദു മഹാസഭ. നാഥുറാം ഗോഡ്‌സെയ്ക്കും നാരായൺ ആപ്‌തെയ്ക്കും വേണ്ടിയാണ് മധ്യപ്രദേശിൽ സ്മൃതിദിനം സംഘടിപ്പിച്ചത്.

ഗ്വാളിയോറിലെ ദൗലത്ഗഞ്ചിലുള്ള ഹിന്ദു മഹാസഭാ ആസ്ഥാനത്തായിരുന്നു 'ഗോഡ്‌സെ-ആപ്‌തെ സ്മൃതിദിവസ്' എന്ന പേരിൽ പരിപാടി നടന്നത്. ചത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന ഹിന്ദു ധർമസൻസദിൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ കാളീചരൺ മഹാരാജിന് ചടങ്ങിൽ 'ഗോഡ്‌സെ-ആപ്‌തെ ഭാരതരത്‌ന' പുരസ്‌കാരം സമ്മാനിച്ചു. കാളീചരണിനൊപ്പം ഹിന്ദു മഹാസഭയുടെ നാലുനേതാക്കൾക്കും പുരസ്‌കാരം നൽകിയിട്ടുണ്ട്.

ഗ്വാളിയോറിനു പുറമെ ഇൻഡോറിലും ഗോഡ്‌സെ സ്മൃതിദിന പരിപാടികൾ നടന്നു. ഇൻഡോറിൽ പൊലീസ് സാന്നിധ്യത്തിൽ ഹിന്ദു മഹാസഭാ പ്രകടനവുമുണ്ടായിരുന്നു. ഗോഡ്‌സെയുടെ തിരഞ്ഞെടുത്ത പ്രസ്താവനകളുടെ പ്രദർശനവും നടന്നു.

1948 ജനുവരി 30ന് ഗോഡ്‌സെയെയും ആപ്‌തെയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് എല്ലാവർഷവും ജനുവരി 30ന് ഇരുവരുടെയും പേരിൽ സ്മൃതിദിനം ആചരിക്കുന്നതെന്ന് ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് ജെയ്‌വീർ ഭരദ്വാജ് പറഞ്ഞു. ചർക്ക കാരണമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കരുത്. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സന്ന്യാസിമാരെയും ഏഴുലക്ഷത്തോളം മനുഷ്യരെയും കുറിച്ച് കോൺഗ്രസ്-ബിജെപി സർക്കാരുകളൊന്നും ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തിയിട്ടില്ലെന്നും ഭരദ്വാജ് ആരോപിച്ചു.

Summary: Hindu Mahasabha pays tribute to Nathuram Godse, confers 'Bharat Ratna' on Kalicharan Maharaj on the death anniversary of Mahatma Gandhi in Madhya Pradesh

TAGS :

Next Story