അഗ്നിക്കു ചുറ്റും ഏഴുവട്ടം വലംവച്ചില്ലെങ്കില്‍ ഹിന്ദുവിവാഹം അസാധുവെന്ന് അലഹാബാദ് ഹൈക്കോടതി
വിവാഹം എന്ന വാക്കിന്‍റെ അർത്ഥം വിവാഹവുമായി ബന്ധപ്പെട്ട്, ശരിയായ ചടങ്ങുകളോടെയും യഥാവിധി രീതിയിലും വിവാഹം നടത്തുക എന്നാണ്
പ്രതീകാത്മക ചിത്രം
അലഹാബാദ്: 'സപ്തപദി' ചടങ്ങും ( അഗ്നിക്ക് ചുറ്റും ഏഴ് വട്ടം വല വയ്ക്കുക) മറ്റ് ആചാരങ്ങളും ഇല്ലാതെ നടക്കുന്ന ഹിന്ദു വിവാഹത്തിന് സാധുതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
"വിവാഹം എന്ന വാക്കിന്‍റെ അർത്ഥം വിവാഹവുമായി ബന്ധപ്പെട്ട്, ശരിയായ ചടങ്ങുകളോടെയും യഥാവിധി രീതിയിലും വിവാഹം നടത്തുക എന്നാണ്. അല്ലാതെ നടത്തുന്ന വിവാഹത്തെ വിവാഹം എന്നു പറയാനാകില്ല. ആ വിവാഹം സാധുവായ വിവാഹമല്ല. നിയമത്തിന്‍റെ കണ്ണിൽ അത് വിവാഹമല്ല. ഹിന്ദു നിയമപ്രകാരമുള്ള 'സപ്തപദി' ചടങ്ങ് സാധുതയുള്ള ഒരു വിവാഹത്തിന് ആവശ്യമായ ഘടകങ്ങളില്‍ ഒന്നാണ്'' ഹരജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ പറഞ്ഞു. “പരാതിയിലും കോടതിയുടെ മുമ്പാകെയുള്ള മൊഴികളിലും സപ്തപദിയുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവുമില്ല. ഭാര്യയ്‌ക്കെതിരെ മിർസാപൂർ കോടതിയിൽ നിലനിൽക്കുന്ന പരാതി കേസിന്‍റെ സമൻസ് ഓർഡറും തുടർ നടപടികളും കോടതി റദ്ദാക്കി.
2017ലായിരുന്നു സ്മൃതി സിംഗും സത്യ സിംഗും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് സ്മൃതി ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഭർത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ജീവനാംശത്തിനായി സമര്‍പ്പിച്ച അപേക്ഷ പ്രകാരം മിർസാപൂർ കുടുംബ കോടതി 2021 ജനുവരി 11 ന് സ്മൃതി പുനർവിവാഹം ചെയ്യുന്നതുവരെ പ്രതിമാസം 4,000 രൂപ ജീവനാംശമായി നൽകണമെന്ന് ഭർത്താവിനോട് നിർദേശിച്ചു. ഭാര്യ രണ്ടാം വിവാഹം കഴിച്ചുവെന്ന് കാണിച്ച് 2021 സെപ്തംബര്‍ 20ന് സത്യം സിംഗ് മറ്റൊരു പരാതി നല്‍കി. ഈ കേസിലാണ് വിധി.
Adjust Story Font
16