മീറഠിൽ മസ്ജിദിന് സമീപം ഹനുമാൻ ചാലിസ, പൊളിക്കുമെന്ന് ഭീഷണി; ഹിന്ദുത്വ സംഘടനാ നേതാവിനെതിരെ കേസ്
'ഓൾ ഭാരതീയ ഹിന്ദു സുരക്ഷാ സൻസ്തൻ' ദേശീയ പ്രസിഡന്റ് സച്ചിൻ സിരോഹിക്ക് എതിരെയാണ് കേസ്.

മീറഠ്: മസ്ജിദ് കോമ്പൗണ്ടിൽ കയറി ഹനുമാൻ ചാലിസ ചൊല്ലിയ ഹിന്ദുത്വ സംഘടനാ നേതാവിനെതിരെ കേസ്.'ഓൾ ഭാരതീയ ഹിന്ദു സുരക്ഷാ സൻസ്തൻ' ദേശീയ പ്രസിഡന്റ് സച്ചിൻ സിരോഹിക്ക് എതിരെയാണ് കേസ്.'ഓൾ ഭാരതീയ ഹിന്ദു സുരക്ഷാ സൻസ്തൻ' ദേശീയ പ്രസിഡന്റ് സച്ചിൻ സിരോഹിക്ക് എതിരെയാണ് കേസ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഏതാനും പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് സർക്കിൾ ഓഫീസർ സന്തോഷ് കുമാർ സിങ് പറഞ്ഞു.
यूपी : मेरठ पुलिस ने अखिल भारतीय हिंदू सुरक्षा संगठन के अध्यक्ष सचिन सिरोही पर FIR दर्ज की !!
— Sachin Gupta (@SachinGuptaUP) March 25, 2025
ये FIR खुद पुलिस की तरफ से लिखवाई गई है। मस्जिद के मुतवल्ली ने भी पुलिस को एप्लिकेशन दी है, जिसमें मस्जिद में तोड़फोड़ करने, धार्मिक भड़काऊ नारे लगाने का आरोप है। https://t.co/rZmFqzE6GZ pic.twitter.com/L9TKB52zJ8
തിങ്കളാഴ്ച മസ്ജിദിന് സമീപമെത്തിയ സിരോഹിയും അനുയായികളും മസ്ജിദ് അനധികൃതമാണെന്ന് ആരോപിച്ച് ബഹളം വെക്കുകയായിരുന്നു. പിന്നാലെ ഹനുമാൻ ചാലിസ ചൊല്ലുകയും മസ്ജിദ് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
यूपी : मेरठ में हिंदूवादी नेता सचिन सिरोही ने कार्यकर्ताओं संग कैंट रेलवे स्टेशन स्थित मस्जिद के बाहर हनुमान चालीसा पढ़ी। सरकारी जमीन पर मस्जिद बताकर इसका विरोध किया।
— Sachin Gupta (@SachinGuptaUP) March 25, 2025
मस्जिद के मुतवल्ली का आरोप है– ये लोग भड़काऊ नारेबाजी करते हुए मस्जिद में घुस गए। शौचालय गिरा दिया। धार्मिक… pic.twitter.com/VzIryjGfoq
ഹിന്ദുത്വ പ്രവർത്തകർ ആക്രമണ ഭീഷണി മുഴക്കിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്ന വാർത്ത പ്രചരിച്ചു. തുടർന്ന് പള്ളിയുടെ മുതവല്ലിയായ തസ്‌കീൻ സുലൈമാനി പൊലീസിൽ പരാതി നൽകുകയായിരുന്നു. പള്ളി അനധികൃതമാണോ എന്നതിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് പൊലീസ് പറഞ്ഞു.
കുറ്റവാളികളായ ഹിന്ദുത്വ സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ഓൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാക്കൾ ആവശ്യപ്പെട്ടു.
Adjust Story Font
16