Quantcast

ഹോളി സ്പെഷ്യൽ പരസ്യം: സ്വിഗ്ഗിക്ക് ഹിന്ദുഫോബിയയെന്ന് സംഘപരിവാര്‍, ഹാഷ് ടാഗ് പ്രതിഷേധം

സ്വിഗ്ഗി പരസ്യ ബോര്‍ഡ് പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം

MediaOne Logo

Web Desk

  • Updated:

    2023-03-07 17:10:04.0

Published:

7 March 2023 4:29 PM GMT

HinduPhobicSwiggy trends on Twitter after holi advt
X

ഡല്‍ഹി: ഹോളിയോട് അനുബന്ധിച്ചുള്ള സ്വിഗ്ഗിയുടെ പരസ്യ ബോര്‍ഡിനെതിരെ സംഘപരിവാര്‍ നേതാക്കളും അണികളും. സ്വിഗ്ഗിക്ക് ഹിന്ദുഫോബിയ ആണെന്ന് ആരോപിച്ച നേതാക്കള്‍ സ്വിഗ്ഗി ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു.

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന്‍റെ ഹോര്‍ഡിങ്ങിനെതിരെയാണ് ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രചാരണം. രണ്ട് മുട്ടയുടെ ചിത്രത്തിനൊപ്പം ഓംലറ്റുണ്ടാക്കാം, ആരുടെയും തലയില്‍ അല്ല എന്നാണ് പരസ്യ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഒപ്പം മോശമായി കളിക്കരുത് എന്ന ഹാഷ് ടാഗും ഹോളിക്കാവശ്യമായത് ഇന്‍സ്റ്റമാര്‍ട്ടില്‍ നിന്ന് വാങ്ങൂ എന്നും എഴുതിയിട്ടുണ്ട്. ഈ പരസ്യമാണ് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ പ്രകോപിപ്പിച്ചത്.

ആര്‍.എസ്.എസ് നേതാവ് സാധ്വി പ്രാചിയുടെ ട്വീറ്റ് ഇങ്ങനെ- "ഹേ സ്വിഗ്ഗി, എന്തുകൊണ്ടാണ് നിങ്ങൾ പെരുന്നാളിന്/ക്രിസ്മസിന് സമാനമായ അറിവ് നൽകാത്തത്? ഭയമാണോ? നിങ്ങൾ വൈവിധ്യമാർന്ന വിഭാഗങ്ങളോട് ഇടപെടുന്നതിനാല്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ പഠിക്കുക എന്നത് പ്രധാനമാണ്. നിങ്ങളുടെ ഹോളി പരസ്യങ്ങൾ നീക്കം ചെയ്യുക. #HinduPhobicSwiggy".

അഖിലേന്ത്യാ സാധു സമാജ് അംഗവും കച്ച് സന്ത് സമാജിന്റെ മുൻ പ്രസിഡന്റുമായ യോഗി ദേവനാഥും സ്വിഗ്ഗി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു- "ഹേ സ്വിഗ്ഗി, ഹിന്ദു ആഘോഷങ്ങളെക്കുറിച്ച് തെരഞ്ഞെടുത്ത വിവരങ്ങൾ നൽകുന്നത് ശരിയല്ല. നിങ്ങളുടെ പരസ്യം ഹോളിയെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നു. നിങ്ങൾ ക്ഷമാപണം നടത്തുകയും സാംസ്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം".

ബി.ജെ.പി നേതാവ് അരുണ്‍ യാദവും സ്വിഗിക്കെതിരെ രംഗത്തെത്തി- "വിവാദ പരസ്യ ബോർഡിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ വികാരം സ്വിഗ്ഗി വ്രണപ്പെടുത്തിയിരിക്കുന്നു. സ്വിഗ്ഗി ഹിന്ദു സമൂഹത്തോട് മാപ്പ് പറയുകയും പരസ്യ ബോര്‍ഡുകള്‍ ഉടൻ നീക്കം ചെയ്യുകയും വേണം. അല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരും. എന്തുകൊണ്ടാണ് ഹിന്ദു ഇതര ആഘോഷങ്ങളിൽ സമാനമായ പരസ്യങ്ങൾ ഇല്ലാത്തത്?"

ബി.ജെ.പിയുടെ ഹരിയാനയിലെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ ഹരീഷ് ശര്‍മ സ്വിഗ്ഗി ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു.

Summary- Swiggy Instamart's purported billboard on the occasion of Holi has sparked outrage on social media including right wing leaders like Sadhvi Prachi calling out the food delivery app with #HinduPhobicSwiggy

TAGS :

Next Story