Quantcast

'ഹിന്ദുത്വ, സംഘപരിവാർ, യുഎപിഎ'; വരവര റാവുവിന്റെ കവിതകൾക്ക് സെൻസർഷിപ്പ്

2020- 21 കാലയളവിൽ രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷക പ്രതിഷേധങ്ങളെ കുറിച്ചുള്ള ഒരു പരാമർശവും, 'ഘർ വാപ്സി', നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ നിരോധനം, അയോധ്യ എന്നിവയെ കുറിച്ചുള്ള പരാമർശങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-06-04 16:55:08.0

Published:

4 Jun 2022 4:48 PM GMT

ഹിന്ദുത്വ, സംഘപരിവാർ, യുഎപിഎ; വരവര റാവുവിന്റെ കവിതകൾക്ക് സെൻസർഷിപ്പ്
X

രാജ്യദ്രോഹക്കുറ്റവും മാനനഷ്ടക്കേസും ചുമത്തുമെന്ന് ഭയന്ന് തെലുങ്ക് കവി വരവര റാവുവിന്റെ കവിതകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി രാജ്യത്തെ പ്രമുഖ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. 'വരവര റാവു ഒരു വിപ്ലവ കവി' എന്നതാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തിൽ നിന്ന് 'ഹിന്ദുത്വ,' 'സംഘപരിവാർ,' 'കാവിവൽക്കരണം' എന്നീ വാക്കുകൾ നീക്കം ചെയ്യുക എന്നതായിരുന്നു പ്രസാധക നിയമ സംഘത്തിന്റെ ആവശ്യം.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന വരവര റാവു ഇപ്പോൾ മെഡിക്കൽ ജാമ്യത്തിലാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ പല രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്കിലും പെൻഗ്വിൻ, അദ്ദേഹത്തിന്റെ കവിതകളുടെ ആദ്യത്തെ ഇംഗ്ലീഷ് വിവർത്തനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 'ഘർ വാപ്‌സി', നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ), അയോധ്യ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും പ്രസാധക നിയമ സംഘം ആവശ്യപ്പെടുന്നു. മാത്രമല്ല, 2020-'21ൽ രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷക പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ഒരു പരാമർശവും നിലനിർത്താൻ അനുവദിക്കുന്നില്ല. പെൻഗ്വിൻ പുസ്തകത്തിന്റെ പ്രസിദ്ധീകരണം അനിശ്ചിതകാലത്തേക്ക് നിർത്തിയതായി 2021 നവംബറിൽ ദി ക്വിന്റ് റിപ്പോർട്ട് ചെയ്തിരുന്നു. കവി മീന കന്ദസാമിയും എഴുത്തുകാരൻ എൻ വേണുഗോപാലുമാണ് പുസ്തകത്തിന്റെ എഡിറ്റർമാർ.


TAGS :

Next Story