ഭിന്നശേഷിക്കാർക്ക് വീടുകളിൽ വാക്സിൻ: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് കോടതിഅറിയിച്ചു
ഭിന്നശേഷിക്കാർക്കും, ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും വീടുകളിലെത്തി വാക്സിൻ നൽകണമെന്ന ഹരജിയില്‍ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് കോടതിഅറിയിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള വാക്സിനേഷൻ സംബന്ധിച്ച ഹരജിയിലും കോടതി കേന്ദ്രത്തിന് നോട്ടിസയച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർക്ക് വാക്സിൻ നൽകുന്നതിനായി കേന്ദ്രം നടത്തിയ നടപടികളും എത്ര ഭിന്നശേഷിക്കാർക്ക് വാക്സിൻ നൽകിയെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് നിർദേശം നൽകി.
Next Story
Adjust Story Font
16