Quantcast

കശ്മീരിയായത് കൊണ്ട് ഡൽഹിയിൽ ബുക്ക് ചെയ്ത ഹോട്ടൽ റൂം നൽകിയില്ല; 'കശ്മീർ ഫയൽസി'ന്റെ അനന്തരഫലമെന്ന് സാമൂഹിക പ്രവർത്തകൻ

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മറുപടിയുമായി ഡൽഹി പൊലീസും ഓയോ റൂംസും രംഗത്തെത്തി

MediaOne Logo

Web Desk

  • Updated:

    2022-03-24 05:49:06.0

Published:

24 March 2022 5:07 AM GMT

കശ്മീരിയായത് കൊണ്ട് ഡൽഹിയിൽ ബുക്ക് ചെയ്ത ഹോട്ടൽ റൂം നൽകിയില്ല; കശ്മീർ ഫയൽസിന്റെ അനന്തരഫലമെന്ന് സാമൂഹിക പ്രവർത്തകൻ
X

ഓൺലൈനായി ബുക്ക് ചെയ്ത ഡൽഹിയിലെ ഹോട്ടൽ റൂമിലേക്ക് കശ്മീരിയായത് കൊണ്ട് യുവാവിന് പ്രവേശനം നൽകിയില്ല. ഓയോ റൂംസിന് കീഴിലുള്ള ഡൽഹിയിലെ ഹോട്ടലിലാണ് സംഭവം. ആധാറടക്കമുള്ള രേഖകൾ കാണിച്ചിട്ടും റിസപ്ഷനിസ്റ്റ് യുവാവിന് പ്രവേശനം അനുവദിക്കാതിരിക്കുകയായിരുന്നു. കശ്മീരികൾക്ക് റൂം നൽകരുതെന്ന് ഡൽഹി പൊലീസിന്റെ നിർദേശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. തന്റെ സീനിയർ ജീവനക്കാരനുമായി സംസാരിച്ച ശേഷമായിരുന്നു ഈ മറുപടി പറഞ്ഞത്.


ജമ്മുകശ്മീർ സ്റ്റുഡൻറ്‌സ് അസോസിയേഷൻ വക്താവായ നസീർ ഖുയ്ഹാമിയാണ് വിവാദ സംഭവത്തിന്റെ വീഡിയോ പൊതുജനശ്രദ്ധയിലെത്തിച്ചത്. 'കശ്മീരി ഫയൽസി'ന്റെ അനന്തരഫലം' എന്ന കുറിപ്പോടെയാണ് ഇദ്ദേഹം എന്നാണ് നടന്നതെന്ന് വ്യക്തമല്ലാത്ത വീഡിയോ പങ്കുവെച്ചത്. കശ്മീരിയാകുന്നത് ഒരു ക്രിമിനൽ കുറ്റമായെന്നും രേഖകൾ നൽകിയിട്ടും കശ്മീരി യുവാവിന് ഡൽഹിയിലെ ഹോട്ടൽ റൂം നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മറുപടിയുമായി ഡൽഹി പൊലീസും ഓയോ റൂംസും രംഗത്തെത്തി. കശ്മീരികൾ പ്രവേശനം നൽകരുതെന്ന നിർദേശം തങ്ങൾ നൽകിയിട്ടില്ലെന്നാണ് ഡൽഹി പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കിയത്. പൊലീസിന്റെ പേരിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നത് നടപടിക്ക് കാരണമാകുമെന്നും അവർ അറിയിച്ചു. ഡൽഹി പൊലീസിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്ന നെറ്റിസൺസും ശിക്ഷയേറ്റു വാങ്ങേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.


വീഡിയോ വൈറലായതോടെ ഓയോ റൂംസ് വിവാദ ഹോട്ടലിനെ അവരുടെ പ്ലാറ്റ്‌ഫോമിൽനിന്ന് നീക്കി. 'ഞങ്ങളുടെ റൂമുകളും ഹൃദയങ്ങളും എല്ലാവർക്കുമായി എല്ലായിപ്പോഴും തുറന്നു കിടക്കുകയാണ്. ഇപ്പോൾ നടന്നത് ഒത്തുതീർപ്പില്ലെത്താനാകാത്ത കാര്യമാണ്. എന്താണ് ഹോട്ടലിൽ അനുമതി നിഷേധിക്കാൻ കാരണമെന്ന് ഞങ്ങൾ അന്വേഷിക്കും. ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി' ഓയോ റൂംസ് ട്വിറ്ററിൽ കുറിച്ചു.

Hotel room booked in Delhi not provided due to being Kashmiri; 'As a result of the Kashmiri files,' said the social worker

TAGS :

Next Story