Quantcast

ബെംഗളൂരുവിലെ ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും

ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറും ബ്രഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ അംഗങ്ങളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    10 July 2023 9:35 AM GMT

bengaluru restaurants
X

പ്രതീകാത്മക ചിത്രം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഇനി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറും ബ്രഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ അംഗങ്ങളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

"ഹോട്ടലുകളും റെസ്റ്റോറന്റുകളും മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു ഓർഡർ ഒരാഴ്ചയോ 10 ദിവസത്തിനകം പുറപ്പെടുവിച്ചേക്കാം." യോഗത്തിന് ശേഷം അസോസിയേഷൻ പ്രസിഡന്‍റ് പി സി റാവുവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഓട്ടോ, ക്യാബ് ഡ്രൈവർമാർക്കും മറ്റുള്ളവര്‍ക്കും ഈ തീരുമാനം പ്രയോജനപ്പെടും. നിലവിൽ, ബെംഗളൂരുവിൽ ചെറുതും വലുതുമായ 24,000 ഹോട്ടലുകൾ ഉണ്ട്, അതിൽ ഏകദേശം 10% ഹോട്ടലുകൾ 24x7 പ്രവർത്തിക്കാൻ തയ്യാറാണ്.രാത്രി സമയങ്ങളിൽ മാത്രം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ പല സ്ഥാപനങ്ങൾക്കും താൽപര്യമുണ്ടെന്നും അസോസിയേഷൻ അംഗങ്ങൾ വെളിപ്പെടുത്തി.യോഗത്തിൽ, ഹോട്ടൽ മേഖലയ്ക്ക് "വ്യാവസായിക പദവി" നൽകുന്ന കാര്യം പരിഗണിക്കണമെന്ന് അസോസിയേഷൻ അംഗങ്ങൾ ശിവകുമാറിനോട് ആവശ്യപ്പെട്ടു.പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്, ട്രേഡ് ആൻഡ് ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള ഒന്നിലധികം ലൈസൻസുകൾക്ക് പകരം ഒരൊറ്റ ലൈസന്‍സ് എന്ന ആശയവും അംഗങ്ങള്‍ മുന്നോട്ടുവച്ചു.

നഗരത്തിലെ രാത്രിജീവിതം സജീവമാക്കാൻ ഹോട്ടലുകൾക്ക് മുഴുവൻ സമയവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ബ്രഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷന്‍റെ നാളുകളായുള്ള ആവശ്യമാണ്. 30 ദിവസത്തിനുള്ളിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അസോസിയേഷൻ പ്രസിഡന്‍റ് പി.സി.റാവു കഴിഞ്ഞ മാസം നിവേദനം നൽകിയിരുന്നു. നിലവിൽ രാത്രി ഒരുമണി വരെയാണ് ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് രാത്രി 11 വരെയുണ്ടായിരുന്നത് 2 മണിക്കൂർ കൂടി നീട്ടാൻ പൊലീസ് അനുമതി നൽകിയത്. എന്നാൽ, പലയിടത്തും ഈ സമയം വരെ പ്രവർത്തിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

TAGS :

Next Story