Quantcast

വെളുത്തുള്ളി വിറ്റ് കോടീശ്വരനായി കര്‍ഷകന്‍; കൃഷിയിടങ്ങളില്‍ സിസി ടിവി വച്ച് മധ്യപ്രദേശിലെ കര്‍ഷകര്‍

രാഹുല്‍ ദേശ്‍മുഖ് എന്ന കര്‍ഷകന്‍ വിലക്കയറ്റത്തിനു ശേഷം വെളുത്തുള്ളി വിറ്റ് നേടിയത് ഒരു കോടി രൂപയാണ്

MediaOne Logo

Web Desk

  • Published:

    19 Feb 2024 5:56 AM GMT

Garlic price hike
X

വെളുത്തുള്ളി

ചിന്ദ്വാര: തക്കാളി വിറ്റ് കോടീശ്വരന്‍മാരായ നിരവധി കര്‍ഷകരുടെ കഥകള്‍ കഴിഞ്ഞ വര്‍ഷം നാം കേട്ടിരുന്നു. ഇപ്പോള്‍ തക്കാളിയുടെ കാലം കഴിഞ്ഞിരിക്കുകയാണ്. വെളുത്തുള്ളിയാണ് ഇന്ന് വിപണിയിലെ താരം. വെളുത്തുള്ളി വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ കര്‍ഷകരും സന്തോഷത്തിലാണ്. തങ്ങളുടെ വിലക്ക് നല്ല ലഭിക്കുന്നതുകൊണ്ട് വിളകള്‍ മോഷണം പോകാതിരിക്കാന്‍ കൃഷിയിടങ്ങളില്‍ സിസി ടിവി ക്യാമറകള്‍ വച്ചിരിക്കുകയാണ് മധ്യപ്രദേശ് ചിന്ദ്വാരയിലെ കര്‍ഷകര്‍.

കിലോക്ക് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വെളുത്തുള്ളിയുടെ വില. 13 ഏക്കറില്‍ വെളുത്തുള്ളി കൃഷി ചെയ്ത രാഹുല്‍ ദേശ്‍മുഖ് എന്ന കര്‍ഷകന്‍ വിലക്കയറ്റത്തിനു ശേഷം വെളുത്തുള്ളി വിറ്റ് നേടിയത് ഒരു കോടി രൂപയാണ്. 25 ലക്ഷം മുതല്‍മുടക്കിയാണ് രാഹുല്‍ കൃഷി ചെയ്തത്. ഇപ്പോള്‍ ഇരട്ടി വരുമാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് രാഹുല്‍. "ഞാൻ 13 ഏക്കർ സ്ഥലത്ത് വെളുത്തുള്ളി നട്ടു, ആകെ 25 ലക്ഷം രൂപ ചെലവഴിച്ചു. ഇതുവരെ ഒരു കോടി രൂപയുടെ വിളകൾ വിറ്റു, ഇനിയും വിളവെടുക്കാനുണ്ട്," ദേശ്മുഖ് ഞായറാഴ്ച എഎൻഐയോട് പറഞ്ഞു. വെളുത്തുള്ളി മോഷണം പോകാതിരിക്കാനായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ കൃഷിയിടത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് ഏക്കറില്‍ വെളുത്തുള്ളി കൃഷി ചെയ്യാനായി 4 ലക്ഷം രൂപ ചെലവഴിച്ചു. ഇപ്പോള്‍ 6 ലക്ഷം രൂപ ലാഭം കൊയ്തതായി ബദ്‌നൂരിലെ മറ്റൊരു വെളുത്തുള്ളി കൃഷിക്കാരനായ പവൻ ചൗധരി പറഞ്ഞു."എൻ്റെ കൃഷിയിടം നിരീക്ഷിക്കാൻ ഞാൻ മൂന്ന് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. രണ്ട് ക്യാമറകൾ എൻ്റേതാണ്, ഒരു ക്യാമറ വാടകയ്‌ക്കെടുത്തതാണ്. എൻ്റെ വയലിൽ നിന്ന് വെളുത്തുള്ളി മോഷ്ടിക്കപ്പെട്ടു, അതിനാൽ ഈ ക്യാമറകൾ സ്ഥാപിക്കേണ്ടി വന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story