ഡല്‍ഹി വെള്ളത്തിലായതില്‍ എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല, കാരണം; ഗൗതം ഗംഭീര്‍
9 വര്‍ഷത്തെ 'സൗജന്യ രാഷ്ട്രീയത്തിന്‍റെ' ഫലമാണിതെന്നും ഗംഭീര്‍ ശനിയാഴ്ച പറഞ്ഞു
ഗൗതം ഗംഭീര്‍
ഡല്‍ഹി: തലസ്ഥാനത്തെ വെള്ളപ്പൊക്കത്തില്‍ തനിക്ക് വലിയ അത്ഭുതമൊന്നും തോന്നുന്നില്ലെന്ന് ഈസ്റ്റ് ഡൽഹിയിലെ ബി.ജെ.പി എം.പി ഗൗതം ഗംഭീർ. 9 വര്‍ഷത്തെ 'സൗജന്യ രാഷ്ട്രീയത്തിന്‍റെ' ഫലമാണിതെന്നും ഗംഭീര്‍ ശനിയാഴ്ച പറഞ്ഞു.
"ഇത് വളരെ നിർഭാഗ്യകരമാണ്, പക്ഷേ അതിശയിക്കാനില്ല. ഇത് സംഭവിക്കും.നിങ്ങൾ സൗജന്യങ്ങളുടെ രാഷ്ട്രീയത്തിൽ മുഴുകുകയും ഡൽഹിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു രൂപ പോലും ചെലവഴിക്കാതിരിക്കുകയും ചെയ്താൽ അത് തകരും.ഇന്ത്യയിൽ ജനസംഖ്യ വർധിക്കുകയാണ്. രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും ആളുകൾ ഡൽഹിയിലേക്ക് വരുന്നു'' ഗൗതം ഗംഭീർ പറഞ്ഞു. "മലിനീകരണം ഉണ്ടാകുമ്പോൾ, പരിഹാരമില്ലെന്ന് നിങ്ങൾ പറയുന്നു.വെള്ളപ്പൊക്കത്തിലും മഴയിലും ഇതുതന്നെ സംഭവിക്കുന്നു. ഡൽഹിയില്‍ 100 മില്ലിമീറ്റര്‍ മഴ വരെ താങ്ങുമെന്നും 150 മില്ലിമീറ്റർ മഴ പെയ്തെന്നും നിങ്ങളുടെ മുഖ്യമന്ത്രി പറഞ്ഞാൽ -- ഇത് ഒരു ഒഴികഴിവല്ല. ഡൽഹിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് എന്താണ് ചെയ്തതെന്ന് പറയൂ. അപ്പോൾ എല്ലാം വ്യക്തമാകും" ഗൗതം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ പ്രളയം നാശം വിതയ്ക്കാന്‍ കാരണം എ.എ.പി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും മുന്നൊരുക്കമില്ലായ്മയുമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. അതേസമയം യമുനയിലെ ജലനിരപ്പ് ഇത്രയും ഉയര്‍ന്ന സാഹചര്യം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലെന്നും ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും എ.എ.പി സർക്കാർ പ്രതികരിച്ചു.
Adjust Story Font
16