Quantcast

ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകൾ മാംസം കഴിക്കുന്നതുകൊണ്ട്: മാണ്ഡി ഐ.ഐ.ടി ഡയറക്ടർ

നല്ല മനുഷ്യരാകാൻ മാംസം കഴിക്കാതിരിക്കണമെന്നും മാണ്ഡി ഐ.ഐ.ടി ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    9 Sep 2023 1:15 PM GMT

IIT Mandi director links Himachal landslides to meat eating
X

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകൾ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതുകൊണ്ടാണെന്ന് ഐ.ഐ.ടി മാണ്ഡി ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു.

''മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ ഹിമാചൽ പ്രദേശിന് കാര്യമായ തകർച്ചയുണ്ടാകും... നിങ്ങൾ അവിടെ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നു. നിരപരാധികളായ മൃഗങ്ങളെ... പരിസ്ഥിതിയുടെ തകർച്ചയുമായി ഇതിന് ഒരു സഹജീവി ബന്ധമുണ്ട്... അത് നിങ്ങൾക്ക് ഇപ്പോൾ കാണാൻ കഴിയില്ല, പക്ഷേ അവിടെയുണ്ട്''-ബെഹ്‌റ പറഞ്ഞു.

മണ്ണിടിച്ചിലും മേഘവിസ്‌ഫോടനങ്ങളും മറ്റു നിരവധി സംഭവങ്ങളും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഇതെല്ലാം മൃഗങ്ങൾക്കെതിരായ ക്രൂരതയുടെ ഫലമാണ്...ജനങ്ങൾ മാംസം കഴിക്കുന്നു. നല്ല മനുഷ്യരാകാൻ മാംസം കഴിക്കാതിരിക്കണമെന്നും ബെഹ്‌റ പറഞ്ഞു.

പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്. ഐ.ഐ.ടി ഡയറക്ടറുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു അഭിപ്രായം വരുന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് നിരവധി പേരാണ് പ്രതികരിച്ചത്.


TAGS :

Next Story