Quantcast

കൂട്ടുകാർക്ക് മുന്നിൽ വിവസ്ത്രയാവണം, ഇല്ലെങ്കിൽ പീഡനം; പൈലറ്റിനെതിരെ പരാതിയുമായി ഭാര്യ

പാർട്ടികളിൽ കൂട്ടുകാർക്ക് മുന്നിൽ വിവസ്ത്രയാവുക എന്നതാണ് ഭാര്യയ്ക്ക് നൽകുന്ന 'ഡെയർ'

MediaOne Logo

Web Desk

  • Published:

    19 July 2024 12:20 PM GMT

Truth or dare complaint, complaint against pilot
X

അഹമ്മദാബാദ്: പൈലറ്റായ ഭർത്താവിനെതിരെ ഗാർഹികപീഡന പരാതിയുമായി ഡെഹ്‌റാഡൂൺ സ്വദേശിനിയായ യുവതി. കൂട്ടുകാർക്ക് മുന്നിൽ വിവസ്ത്രയാകാൻ ഭർത്താവ് ആവശ്യപ്പെട്ടുവെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചെന്നുമാണ് വിഎഫ്എക്‌സ് ആർട്ടിസ്റ്റ് ആയ യുവതിയുടെ പരാതി. അഞ്ച് വർഷം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം.

ഡെഹ്‌റാഡൂൺ സ്വദേശികളാണ് ദമ്പതികൾ രണ്ടുപേരും. എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 2019ൽ വിവാഹിതരായി. വിവാഹത്തിന് ശേഷം ഭർത്താവ് പീഡനം തുടങ്ങിയെന്നാണ് യുവതി പറയുന്നത്. ജോലി സംബന്ധമായി കൊൽക്കത്തയിലും മുംബൈയിലുമൊക്കെ താമസിക്കുമ്പോൾ ഭർത്താവ് വീട്ടിൽ പാർട്ടികൾ സംഘടിപ്പിക്കുമായിരുന്നെന്നും തന്നെ ഉന്നമിട്ടായിരുന്നു ഈ പാർട്ടികളെന്നും യുവതി പറയുന്നു.

പാർട്ടികളിൽ യുവാവിന്റെ സുഹൃത്തുക്കളാണുണ്ടാവുക. പാർട്ടിക്കിടെ ട്രൂത്ത് ഓർ ഡെയർ ഗെയിം നിർബന്ധമായും ഉണ്ടാകും. ഒന്നുകിൽ ഒരുപാട് നാൾ മറച്ചു വച്ചിരിക്കുന്ന എന്തെങ്കിലും സത്യം പറയുക, അല്ലെങ്കിൽ ഗെയിമിൽ പങ്കെടുക്കുന്നവർ പറയുന്നത് അനുസരിക്കുക- ഇതാണ് ഗെയിമിന്റെ രീതി. പൈലറ്റിന്റെ പാർട്ടികളിൽ കൂട്ടുകാർക്ക് മുന്നിൽ വിവസ്ത്രയാവുക എന്നതാണ് ഭാര്യയ്ക്ക് നൽകുന്ന ഡെയർ. ഇതിന് ഇവർ വിസമ്മതിച്ചാൽ മർദനം തുടങ്ങും. പീഡനം അസഹ്യമായതോടെ യുവതി പരാതി നൽകുകയായിരുന്നുവെന്നാണ് അദലജ് പൊലീസ് ഇൻസ്‌പെക്ടർ കെബി ശംഖ്‌ല അറിയിക്കുന്നത്.

പീഡനത്തെത്തുടർന്ന് ദമ്പതികൾക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. അടുത്തിടെ ഗുജറാത്തിലെ ഖൊറാജ് ടൗൺഷിപ്പിലേക്ക് താമസം മാറിയപ്പോഴും പീഡനം തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

നിരവധി ബോളിവുഡ് ചിത്രങ്ങളിൽ വിഎഫ്എസ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് 35കാരിയായ യുവതി. അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ പൈലറ്റ് ആണ് ഭർത്താവ്.

TAGS :

Next Story