മധ്യപ്രദേശ് നിയമസഭയില്‍ നിന്നും നെഹ്രുവിന്‍റെ ചിത്രം പുറത്ത്, പകരം അംബേദ്കര്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്
നേരത്തെ സ്പീക്കറിന്‍റെ ചെയറിന് ഇരുവശത്തുമായി മഹാത്മാ ഗാന്ധിയുടെയും നെഹ്രുവിന്‍റെയും ചിത്രമാണ് ഉണ്ടായിരുന്നത്
മധ്യപ്രദേശ് നിയമസഭയില്‍ നെഹ്രുവിന്‍റെ ചിത്രം മാറ്റി അംബേദ്കറുടെ ചിത്രം വച്ചിരിക്കുന്നു
ഭോപ്പാല്‍: മധ്യപ്രദേശിലെ പുതിയ ബി.ജെ.പി സര്‍ക്കാരിന്‍റെ ആദ്യനിയമസഭ സമ്മേളനത്തിന് വിവാദങ്ങളോടെ തുടക്കം. സഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപമുണ്ടായിരുന്ന മുന്‍പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്‍റെ ചിത്രം മാറ്റി പകരം ഭരണഘടന ശില്‍പി ഡോ.ബി.ആര്‍ അംബേദ്കറിന്‍റെ ഛായാചിത്രം സ്ഥാപിച്ചു. ഇതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
നേരത്തെ സ്പീക്കറിന്‍റെ ചെയറിന് ഇരുവശത്തുമായി മഹാത്മാ ഗാന്ധിയുടെയും നെഹ്രുവിന്‍റെയും ചിത്രമാണ് ഉണ്ടായിരുന്നത്. ചരിത്രം മായ്ക്കാന്‍ എതിരാളികള്‍ രാവും പകലും പ്രവര്‍ത്തിക്കുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ''മധ്യപ്രദേശ് നിയമസഭയിൽ നിന്ന് നെഹ്രുവിന്‍റെ ചിത്രം നീക്കം ചെയ്തതിനെ ഞങ്ങൾ അപലപിക്കുന്നു'' പാർട്ടി വക്താവ് അബ്ബാസ് ഹഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു." ബിജെപി അധികാരത്തിൽ വന്നത് ദൗർഭാഗ്യകരമാണ്. ചരിത്രം ഇല്ലാതാക്കാൻ ബി.ജെ.പി രാവും പകലും പ്രവർത്തിക്കുന്നു. പതിറ്റാണ്ടുകളായി നിയമസഭയിൽ ഉണ്ടായിരുന്ന രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തത് ബി.ജെ.പിയുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്'' അദ്ദേഹം കുറിച്ചു. നീക്കം ചെയ്ത ചിത്രം ഉടന്‍ പുനസ്ഥാപിക്കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ നെഹ്രുവിന്‍റെ ഫോട്ടോ അതേ സ്ഥലത്ത് വയ്ക്കുമെന്നും അബ്ബാസ് വ്യക്തമാക്കി.
പ്രോടേം സ്പീക്കർ ഗോപാൽ ഭാർഗവ പുതിയ എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതോടെയാണ് നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ചത്. ഗന്ധ്‌വാനി സീറ്റിൽ വിജയിച്ച കോൺഗ്രസിന്‍റെ ഉമംഗ് സിംഗ്ഹാറിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.
Adjust Story Font
16