ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവര്‍ക്ക് നികുതി വേണ്ട
ഇടത്തരക്കാർക്ക് ആശ്വാസമെന്ന് ധനമന്ത്രി
ന്യൂഡൽഹി:മധ്യവർഗത്തിന് ആശ്വാസമേകി ആദായ നികുതി പരിധിയിൽ ഇളവ്. വാർഷിക വരുമാനം ഏഴ് ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല. ആദായനികുതി പരിധി അഞ്ചു ലക്ഷത്തിൽ നിന്നാണ് ഏഴുലക്ഷമായി ഉയർത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രഖ്യാപനം ഇടത്തരക്കാർക്ക് ആശ്വാസമെന്ന് ധനമന്ത്രി പറഞ്ഞു.
ആദായ നികുതിയിൽ സ്ലാബുകൾ അഞ്ചായി കുറച്ചു. 6-9 ലക്ഷം വരെ 10 ശതമാനം , 9-12 ലക്ഷം വരെ 15%, 12-15 ലക്ഷം വരെ 20%,15 ലക്ഷത്തിന് മുകളില്‍ 25 ശതമാനം എന്നിങ്ങനെയാണ് പുതിയ സ്ലാബുകൾ. സ്റ്റാർട്ടപ്പുകൾക്ക് 10 വർഷത്തേക്ക് നികുതിയില്ല. ഇതിന് പുറമെ 50 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള പ്രൊഫഷനുകൾക്കും നികുതി ഇളവ്. കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകളും കുറച്ചു.
Next Story
Adjust Story Font
16