ജമ്മു കശ്മീരിലെ ഭീകരാക്രമണം യു.എന്നിൽ ഉന്നയിച്ച് ഇന്ത്യ
ജമ്മു വ്യോമകേന്ദ്രത്തിലെ സ്ഫോടനത്തിന് പിന്നിൽ ലഷ്കർ ഇ ത്വയ്ബയാണെന്ന ആദ്യ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു
ജമ്മുകശ്മീരിലെ ഭീകരാക്രമണം ചർച്ച ചെയ്യാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ജമ്മു വ്യോമകേന്ദ്രത്തിലെ സ്ഫോടനത്തിന് പിന്നിൽ ലഷ്കർ ഇ ത്വയ്ബയാണെന്ന ആദ്യ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ജമ്മു ആക്രമണം ഗൗരവത്തോടെ കാണണമെന്ന് ഇന്ത്യ യു എന്നിനോട് ആവശ്യപ്പെട്ടു. അതേസമയം, ജമ്മു വ്യോമകേന്ദ്രത്തിന് സമീപം ഇന്ന് പുലർച്ചയെും ഡ്രോണ്‍ കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു.
ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് വിവിധ സേനാ വിഭാഗങ്ങളിൽ നിന്ന് തേടിയ വിവരങ്ങൾ ഇന്ന് വൈകിട്ടത്തെ കൂടിക്കാഴ്ച്ചയിൽ ആഭ്യന്തര മന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. ജമ്മുവിലെ ഡ്രോൺ ആക്രമണം ആഭ്യന്തര സുരക്ഷയെ വെല്ലുവിളിക്കുന്നതാണെന്നും ഇത്തരം ഭീകര സംഘടനകൾക്കെതിരെ ഒന്നിച്ച് നിൽക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട സഭയെ അറിയിച്ചു. പുലർച്ചെ രണ്ട് മണിയ്ക്കാണ് ജമ്മു സൈനിക കേന്ദ്രത്തിന് സമീപം പുതിയ ഡ്രോൺ കണ്ടെത്തിയത്. ഇതോടെ വ്യോമ കേന്ദ്രത്തിൽ ആക്രമണം നടത്തിയതുൾപ്പടെ അഞ്ച് ഡ്രോണുണക കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. വ്യോമ കേന്ദ്രത്തിലെ സ്ഫോടനം എൻ ഐ എ അന്വേഷിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി
സ്ഫോടനത്തിന്റെ സ്വഭാവവും സ്ഫോടക വസ്തുക്കളെ സംബന്ധച്ചും എൻ എസ് ജിയും അന്വേഷണം നടത്തും. സ്ഫോടനം നടത്താൻ ഭീകരർക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോയെന്നും അന്വേഷിക്കും. അതിനിടെ, ജമ്മു പോലീസ് ഇന്നലെ പിടികൂടിയ ലഷ്കർ കമാൻഡർ നദീം അബ്റാർ കൊല്ലപ്പെട്ടു. ഒളിത്തത്താവളത്തിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് അബ്റാർ കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. മറൊരു ലഷ്കർ ഭീകരനും പരംപോര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്
Adjust Story Font
16