Quantcast

തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയം; രാജ്യം ദീപാവലി ആഘോഷത്തിൽ

ഏവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നിറയട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

MediaOne Logo

Web Desk

  • Published:

    12 Nov 2023 2:29 AM

India celebrates Diwali
X

രാജ്യം ദീപാവലി ആഘോഷ നിറവിൽ. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. തിൻമയ്‌ക്ക് മേൽ നൻമ നേടിയ വിജയത്തിന്റെ പ്രതീകമായിയാണ് ദീപാവലി ആഘോഷിക്കുന്നത്. ഏവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നിറയട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആശംസകൾ നേർന്നു

ദീപാവലിക്ക് ഡൽഹിയിലും ഉത്സവത്തിന്റെ നിറപകിട്ടാണ്. വായു മലിനീകരണം രൂക്ഷം ആണെങ്കിലും ആഘോഷങ്ങൾക്ക് ഒട്ടും തന്നെ കുറവില്ല ഡൽഹിയിൽ. മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ദീപാവലിയുടെ സന്ദേശം.

രാവണ വധവും,14 വർഷത്തെ വനവാസവും കഴിഞ്ഞു അയോധ്യയിൽ തിരിച്ചെത്തിയ ശ്രീരാമനെ ദീപങ്ങൾ തെളിയിച്ച് സ്വീകരിച്ചതും ,ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതും തുടങ്ങി ഐതിഹ്യങ്ങൾ പലതാണ് ദീപാവലിക്ക്.

മധുരപലഹാരങ്ങൾ വാങ്ങാൻ കടകളിലും ആളുകളുടെ തിരക്കാണ്. .കുടുംബാംഗങ്ങളുടെ ഒത്തുചേരലും, മധുര പലഹാരങ്ങൾ പങ്കുവയ്ക്കലും ദീപാവലിയെ ഐക്യത്തിന്റെ

പ്രതികമാക്കി മാറ്റുന്നു

TAGS :

Next Story