ഏഷ്യൻ ഗെയിംസ്: മെഡൽ വേട്ടയിൽ സർവകാല റെക്കോർഡ് മറികടക്കാനൊരുങ്ങി ഇന്ത്യ
നീരജ് ചോപ്ര ജാവലിൻ ത്രോയിലും മലയാളിയായ ഷീന വർക്കി ട്രിപ്പിൽ ജംപിലും ഇന്ന് ഇറങ്ങും.
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡ് മറികടക്കാൻ ഒരുങ്ങി ഇന്ത്യ. 15 സ്വർണം ഉൾപ്പെടെ 69 മെഡലുകളാണ് നിലവിൽ ഇന്ത്യക്ക് ഉള്ളത്. അത്‌ലറ്റിക് ഉൾപ്പെടെ നിരവധി മെഡലുകൾ ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.
നീരജ് ചോപ്ര ഇന്ന് ജാവലിൻ ത്രോയിൽ ഇറങ്ങും. മലയാളിയായ ഷീന വർക്കി ട്രിപ്പിൽ ജംപിലും ഇന്ന് മത്സരിക്കുന്നുണ്ട്. 4x400 മീറ്റർ റിലേ പുരുഷ വനിതാ ടീമുകളും ഇന്ന് മത്സരിക്കാൻ ഇറങ്ങും. മെഡൽ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.
ഇന്നലെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യന്‍ താരം പരുള്‍ ചൗധരിയും ജാവലിൻ ത്രോയിൽ അന്നു റാണിയും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. ഇതാദ്യമായാണ് ഗെയിംസിന്‍റെ ചരിത്രത്തിൽ ജാവലിനിൽ ഒരു ഇന്ത്യൻ വനിതാ താരം സ്വർണം നേടുന്നത്.
പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്സലും വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി ജോസനും വെള്ളി നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക് മീറ്റിൽ മിക്സഡ് റിലേയിലും ഇന്ത്യൻ ടീം വെള്ളി സ്വന്തമാക്കിയിരുന്നു.
Adjust Story Font
16