ഉപരാഷ്ട്രപതിയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ചൈന; ശക്തമായി പ്രതികരിച്ച് ഇന്ത്യ
രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യന്‍ നേതാവിന്റെ സന്ദര്‍ശനത്തെ ചൈന എതിര്‍ക്കുന്നതിന്റെ കാരണം ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചല്‍ പ്രദേശിലെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയ ചൈനയ്‌ക്കെതിരെ പ്രതികരിച്ച് ഇന്ത്യ. അതിര്‍ത്തി വിഷയത്തില്‍ എത്രയും പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാല്‍ പ്രദേശ് സന്ദര്‍ശിച്ചത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാന്‍ പറഞ്ഞത്. എന്നാല്‍, രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യന്‍ നേതാവിന്റെ സന്ദര്‍ശനത്തെ ചൈന എതിര്‍ക്കുന്നതിന്റെ കാരണം ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ഔദ്യോഗിക വക്താവിന്റെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളെ രാജ്യം ശക്തമായി എതിര്‍ക്കുന്നു. അരുണാചല്‍പ്രദേശ് മുഴുവനും ഇന്ത്യയുടെ ഭാഗമാണ്. അത് അന്യരുടെ അധീനതയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. രാജ്യത്തിനകത്തുള്ള മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും പോകുന്നത് പോലെയാണ് അരുണാചല്‍പ്രദേശിലേക്കും ഉപരാഷ്ട്രപതി പോകുന്നത്. ഇതിനെ ചൈന എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ബാഗ്ചി പറഞ്ഞു.
Adjust Story Font
16