Quantcast

ഇന്ത്യയുടെ ആദ്യ സോളാര്‍ ദൗത്യം അടുത്ത വര്‍ഷം വിക്ഷേപിക്കും

2020 ന്റെ തുടക്കത്തില്‍ തീരുമാനിച്ചിരുന്ന ദൗത്യം കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-09-18 03:07:18.0

Published:

18 Sep 2021 2:55 AM GMT

ഇന്ത്യയുടെ ആദ്യ സോളാര്‍ ദൗത്യം അടുത്ത വര്‍ഷം വിക്ഷേപിക്കും
X

ഇന്ത്യയുടെ ആദ്യ സോളാര്‍ ദൗത്യം 'ആദിത്യ എല്‍1' അടുത്ത വര്‍ഷം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. 2020 ന്റെ തുടക്കത്തില്‍ തീരുമാനിച്ചിരുന്ന ദൗത്യം കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. 2022 അവസാനത്തോടെ വിക്ഷേപണം ഉണ്ടാവുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

സൂര്യനും ഭൂമിക്കും ഇടയിലുള്ള 1.5 ദശലക്ഷം കിലോമീറ്റര്‍ അകലേയുള്ള എല്‍1 ലഗ്രാഞ്ചിയനിലേക്കാണ് ആദിത്യ എല്‍1 അയക്കുക. പ്രപഞ്ചത്തിന്റെ ഉത്ഭവം സംബന്ധിച്ച പഠനങ്ങള്‍ക്ക് കരുത്ത് പകരാനും കാലാവസ്ഥാ വ്യതിയാനങ്ങളെ മനസ്സിലാക്കുന്നതിനും ആദിത്യ എല്‍ 1 ന്റെ വിക്ഷേപണം സഹായിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

പ്രപഞ്ചത്തിലെ ശക്തിയേറിയ എക്സറേ ഉറവിടങ്ങള്‍ പഠിക്കാന്‍ അടുത്ത വര്‍ഷം ബഹിരാകാശ ഏജന്‍സി ഏറ്റെടുക്കുന്ന മറ്റൊരു ദൗത്യമാണ് എക്സ്പോസാറ്റ്.

TAGS :

Next Story