Quantcast

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണൽ അടുത്ത വർഷത്തോടെ സജ്ജമാകും

കൊൽക്കത്തയിൽ ഹൂഗ്ലി നദിയുടെ അടിത്തട്ടിലൂടെയാണ് ടണൽ നിർമ്മിക്കുന്നത്

MediaOne Logo

Web Desk

  • Published:

    10 April 2022 6:02 AM GMT

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണൽ അടുത്ത വർഷത്തോടെ സജ്ജമാകും
X

കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണൽ 2023 ഓടെ ഇത് പ്രവർത്തനക്ഷമമാകും. കൊൽക്കത്തയിൽ ഹൂഗ്ലി നദിയുടെ അടിത്തട്ടിലൂടെയാണ് ടണൽ നിർമ്മിക്കുക. ഹൗറയ്ക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള ഭാഗമായാണ് കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ (കെഎംആർസിഎൽ) ടണൽ നിർമിക്കുന്നത്.നദീതടത്തിൽ നിന്ന് 33 മീറ്റർ മീറ്റര്‍ ആഴത്തില്‍ 520 മീറ്ററാണ് ടണലിന്റെ നീളം.

മലിനീകരണവും ഗതാഗതക്കുരുക്കും കുറയുന്നതിനൊപ്പം ഗതാഗതത്തിന്റെ 40% മെട്രോയിലൂടെ നടത്താനും സാധിക്കും. ഇതോടെ 20 മിനിട്ട് ബോട്ടിൽ യാത്ര ചെയ്ത് എത്തുന്ന സ്ഥലത്ത് വെറും രണ്ട് മിനിട്ടുകൊണ്ട് എത്താം. 'അണ്ടർവാട്ടർ ടണലിന്റെ എല്ലാ സുരക്ഷാ നടപടികളും പൂർത്തിയായിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരെ ഒഴിപ്പിക്കാൻ തുരങ്കങ്ങളിൽ നടപ്പാതകളുണ്ടാകുമെന്ന് സൈറ്റ് സൂപ്പർവൈസർ മിഥുൻ ഘോഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

'വാട്ടർ ടണൽ ഏരിയയ്ക്കുള്ളിൽ എന്തെങ്കിലും സാങ്കേതിക തകരാർ ഉണ്ടായാൽ, പ്രത്യേക നടപ്പാത വഴി യാത്രക്കാരെ പുറത്തെത്തിക്കാനുള്ള എല്ലാ ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്. ഹൂഗ്ലി നദിക്ക് കീഴിൽ 33 മീറ്റർ താഴ്ചയിലാണ് സ്റ്റേഷൻ നിർമ്മിക്കുന്നത്. കൊൽക്കത്തയിലെ ഈസ്റ്റ്-വെസ്റ്റ് ഹൗറ മെട്രോ സ്റ്റേഷന്റെ ഏകദേശം 80 ശതമാനം ജോലികളും പൂർത്തിയായതായും 2023 ഓടെ ടണൽ പ്രവർത്തനക്ഷമമാകുമെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പദ്ധതികളൊന്നാണ് കൊൽക്കത്തയിലെ അണ്ടർവാട്ടർ മെട്രോ ടണൽ.

TAGS :

Next Story