ഹരിയാന സംഘർഷം: ഇന്റർനെറ്റ് നിരോധനം ബുധനാഴ്ച വരെ നീട്ടി സര്‍ക്കാര്‍
സംഘർഷങ്ങൾക്ക് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന മോനു മാനേസറിന് വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി
നൂഹ്: നൂഹ്: സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഹരിയാനയിലെ നൂഹിലടക്കം മൊബൈൽ ഇന്റർനെറ്റ് നിരോധനം ആഗസ്റ്റ് അഞ്ചുവരെ തുടരുമെന്ന് സർക്കാർ.നൂഹിന് പുറമെ ഫരീദാബാദ്, പൽവാൾ എന്നിവിടങ്ങളിലും ഗുരുഗ്രാം ജില്ലയിലെ സോഹ്ന, പട്ടൗഡി, മനേസർ എന്നീ സബ് ഡിവിഷനുകളുടെ പ്രദേശിക അധികാരപരിധിയിലുമാണ് മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിർത്തലാക്കുന്നത്.
അതേസമയം, നൂഹിൽ ഉണ്ടായ സംഘർഷം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസുകാരെ ജീവനോടെ കത്തിക്കുവെന്ന് ജനക്കൂട്ടം ആക്രോശങ്ങൾ നടത്തിയെന്ന് കുറ്റപത്രം ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷങ്ങൾക്ക് കാരണമായതായി പറയുന്ന മോനുമാനേസിറിനെതിരെ തെരച്ചിൽ ഊർജിതമാക്കി.
നൂഹിൽ വിവിധയിടങ്ങളിലായി പൊലീസിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. നൂറുകണക്കിന് വരുന്ന ജനക്കൂട്ടം സ്റ്റേഷൻ വളഞ്ഞ് കല്ലെറിയുകയും പൊലീസുകാരെ കൊല്ലുമെന്ന് ആക്രോശിക്കുകയും ചെയ്തു. പിന്നാലെ ബസ് ഉപയോഗിച്ച് പ്രധാന ഗേറ്റ് തകർത്ത് ജനക്കൂട്ടം അകത്തുകയറി. കെട്ടിടത്തിനു മുകളിൽകയറി ആയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാർക്കുനേരെ വെടിയുതിർത്തുവെന്ന് സൈബർ സെൽ പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കുറ്റപത്രത്തിൽ പറയുന്നു.
സംഘർഷത്തിന് ഉത്തരവാദികളായ ഓരോ കുറ്റവാളികളെയും നിയമത്തിനു മുന്നിലെത്തിക്കും. ഇവരിൽനിന്ന് നാശനഷ്‌ടം എതുവിധേനയും ഈടാക്കും. സ്വകാര്യവ്യക്തികൾക്കുണ്ടായ നാശനഷ്‌ടത്തിന്റെ പൂർണ ഉത്തരവാദിത്വം ഇവർക്കാണ്. സംസ്ഥാനത്തിന്റെ സമാധാനം തകർക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
ബജ്‍റംഗ്ദള്‍ നേതാവായ മോനു മനേസര്‍ പങ്കുവെച്ച വീഡിയോ സംഘര്‍ഷത്തിന് കാരണമായതായാണ് റിപ്പോര്‍ട്ട്. നൂഹിലെ ഘോഷയാത്രയിൽ താന്‍ പങ്കെടുക്കുമെന്നാണ് ഒളിവിൽ കഴിയുന്ന മോനു മനേസർ വീഡിയോയില്‍ പറഞ്ഞത്. രാജസ്ഥാനിൽ രണ്ട് മുസ്‍ലിം യുവാക്കളെ പശുക്കടത്ത് ആരോപിച്ച് ചുട്ടുകൊന്ന കേസിൽ പൊലീസ് അനേഷിക്കുന്ന ആളാണ് മോനു. മോനുവിനെ കണ്ടെത്തൽ രാജസ്ഥാൻ പൊലീസിനെ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി 20 കമ്പനി കേന്ദ്രസേനകളാണ് രംഗത്തുള്ളത്. ഹരിയാനയിലെ വിവിധ സ്ഥലങ്ങളിൽ രണ്ടു ദിവസമായി തുടരുന്ന അക്രമസംഭവങ്ങളിൽ രണ്ടു പൊലീസുകാർ ഉൾപ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16