Quantcast

സെഞ്ചുറിക്കോട്ട; നൂറാം വിക്ഷേപണത്തിലൂടെ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ

2,250 കിലോഗ്രാം ഭാരമുള്ളതാണ് ഈ ഉപഗ്രഹം

MediaOne Logo

Web Desk

  • Updated:

    29 Jan 2025 3:21 AM

Published:

29 Jan 2025 1:07 AM

GSLV-F15
X

ശ്രീഹരിക്കോട്ട: നൂറാം വിക്ഷേപണത്തിലൂടെ ചരിത്രം കുറിക്കാൻ ഐഎസ്ആർഒ. ഗതിനിർണയ ഉപഗ്രഹം 'എൻവിഎസ്-02'ന്‍റെ വിക്ഷേപണം നടന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് 'ജിഎസ്എൽവി-എഫ്15 എൻവിഎസ് 02' മായി കുതിച്ചുയര്‍ന്നത്. ചെയർമാനായി വി.നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയാണിത്. സ്ഥാനനിർണയം, നാവിഗേഷൻ എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ. 2,250 കിലോഗ്രാം ഭാരമുള്ളതാണ് ഈ ഉപഗ്രഹം. 2023 മേയ് 29-നാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻ.വി.എസ്.-01 വിക്ഷേപിച്ചത്.

TAGS :

Next Story