ആശയവിനിമയ ബന്ധം സ്ഥാപിച്ചു; ചന്ദ്രയാൻ 3 ഇറങ്ങുന്നതിനിടെ എടുത്ത ചിത്രം പുറത്ത്
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ
ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ മൂന്നിലെ ലാൻഡറിനും ബെംഗളൂരുവിലെ MOX-ISTRAC നും ഇടയിൽ ആശയവിനിമയ ബന്ധം സ്ഥാപിച്ചു. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ എടുത്ത ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി കാമറ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ ട്വിറ്ററിൽ (എക്‌സ്) പങ്കുവെച്ചത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ചന്ദ്രയാൻ മൂന്നിലൂടെയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഇതിന് മുമ്പ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യു.എസ്.എസ്.ആർ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്. എന്നാൽ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യം രാജ്യം ഇന്ത്യയാണ്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തു ലോകത്തിലെ 195 രാജ്യങ്ങൾക്കിടയിൽ ഇന്ത്യ യശസ്സുയർത്തിയിരിക്കുകയാണ്. റോവർ ഇനി ചന്ദ്രോപരിതലത്തിൽ യാത്ര ചെയ്യും.
40 ദിവസത്തെ യാത്രയ്ക്ക് ശേഷം ലാൻഡിംഗ്
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻററിൽ നിന്ന് ആരംഭിച്ച് 40 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലക്ഷ്യസ്ഥാനത്തെത്തിയത്. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6.04 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 5.44 പിഎം മുതൽ ഐസ്ആർഒ ഓട്ടോമാറ്റിക് ലാൻഡിക് സീക്വൻസ് ആരംഭിച്ചിരുന്നു. വിക്രം ലാൻഡർ ഓൺബോർഡ് കംപ്യൂട്ടറുകളും ലോജികും ഉപയോഗിച്ചാണ് ചന്ദ്രനിലിറങ്ങിയത്. ഐഎസ്ടിആർഎിയിലെ മിഷൻ കൺട്രോളേഴ്‌സ് ഈ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2019 ൽ പരാജയപ്പെട്ട ചന്ദ്രയാൻ 2 മിഷന്റെ തുടർച്ചയാണ് മൂന്ന്. 2019ൽ ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
After landing on the moon, Chandrayaan 3 established a communication link between the lander and MOX-ISTRAC in Bengaluru. ISRO has released the images taken by the lander while landing on the lunar surface.
Adjust Story Font
16