ചരിത്രനിമിഷം; ബഹിരാകാശത്ത് വിത്ത് മുളപ്പിച്ച് ഐഎസ്ആർഒ
വിക്ഷേപിച്ച് നാല് ദിവസത്തിലാണ് വിത്ത് മുളച്ചത്
ന്യൂഡൽഹി: ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഐഎസ്ആർഒ. വിക്രം സാരാഭായ് സ്‌പേസ് സെന്റർ വികസിപ്പിച്ചെടുത്ത CROPS പേലോഡ് വഴിയാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിനായി, എട്ട് പയർ വിത്തുകളാണ് സജ്ജീകരിച്ചത്. പിഎസ്‌എൽവി ഓർബിറ്റൽ എക്‌സ്‌പിരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം.
ഡിസംബർ 30ന് നടത്തിയ വിക്ഷേപണത്തിലാണ് ദൗത്യമൊരുക്കിയത്. വിക്ഷേപിച്ച് നാല് ദിവസത്തിലാണ് വിത്ത് മുളച്ചത്. ഈ മുന്നേറ്റം ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് പുത്തൻ ഉണർവാണ് നൽകുന്നത്. അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്‌സ്പിരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്പെയ്സിലാണ് (APEMS) വിത്തിന്റെ പരീക്ഷണം നടത്തിയത്.
Next Story
Adjust Story Font
16