200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇടക്കാല ജാമ്യം നീട്ടി
കുറ്റപത്രവും ബന്ധപ്പെട്ട രേഖകളും കക്ഷികൾക്ക് നൽകാൻ ഇ.ഡിക്ക് കോടതി നിർദേശം നൽകി.
ന്യൂഡൽഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇടക്കാല ജാമ്യം നവംബർ 10 വരെ നീട്ടി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഇടക്കാല ജാമ്യം നീട്ടി നൽകിയത്. കുറ്റപത്രവും ബന്ധപ്പെട്ട രേഖകളും കക്ഷികൾക്ക് നൽകാൻ ഇ.ഡിക്ക് കോടതി നിർദേശം നൽകി.
നടിയുടെ സ്ഥിരം ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം നീട്ടി നൽകിയത്. അഭിഭാഷകനായ പ്രശാന്ത് പാട്ടീലിനൊപ്പമാണ് ജാക്വിലിൻ കോടതിയിലെത്തിയത്. ജാക്വിലിന്റെ ജാമ്യാപേക്ഷയിൽ ഇ.ഡിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് 17ന് ഇ.ഡി ഡൽഹി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ സുകേഷ് ചന്ദ്രശേഖറിനൊപ്പം ജാക്വിലിനും കുറ്റാരോപിതയാണ്. മുഖ്യപ്രതിയായ സുകേഷിൽനിന്ന് ജാക്വിലിനും മറ്റൊരു നടിയായ നോറ ഫത്തേഹിയും ബിഎംഡബ്ലിയു കാറുകളും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വീകരിച്ചതായി പറയുന്നുണ്ട്.
Adjust Story Font
16