Quantcast

ജഗദീപ് ധന്‍ഘഡ് 14-ാം ഉപരാഷ്ട്രപതി

ബി.ജെ.പി എം.പിമാരായ സണ്ണി ഡിയോളും സഞ്ജയ് ദോത്രെയും വോട്ട് ചെയ്തില്ല

MediaOne Logo

Web Desk

  • Updated:

    2022-08-06 14:45:21.0

Published:

6 Aug 2022 2:17 PM GMT

ജഗദീപ് ധന്‍ഘഡ് 14-ാം ഉപരാഷ്ട്രപതി
X

ന്യൂഡൽഹി: രാജ്യത്തിന്റെ 14-ാമത് രാഷ്ട്രപതിയായി ജഗദീപ് ധന്‍ഘഡ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന തെരഞ്ഞെടുപ്പിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ ധന്‍ഘഡ് പ്രതിപക്ഷത്തിന്റെ മാർഗരറ്റ് ആൽവയെ പരാജയപ്പെടുത്തിയത്.

വൈകീട്ട് അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചത്. 725 എം.പിമാർ വോട്ട് രേഖപ്പെടുത്തി. നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം 34 തൃണമൂൽ എം.പിമാർ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരിയും സഹോദരൻ ദിബ്യേന്ദു അധികാരിയും വോട്ട് ചെയ്തിട്ടുണ്ട്.

ബി.ജെ.പി എം.പിമാരായ സണ്ണി ഡിയോളും സഞ്ജയ് ദോത്രെയും വോട്ട് ചെയ്തിട്ടില്ല. രോഗബാധിതരായതിനാലാണ് ഇരുവരും വോട്ട് ചെയ്യാനെത്താതിരുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഇരുവരും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

372 വോട്ടാണ് വിജയിക്കാൻ വേണ്ടത്. ബി.ജെ.പിക്ക് സ്വന്തമായി തന്നെ 394 എം.പിമാരുണ്ട്. എൻ.ഡി.എയ്ക്ക് ആകെ 441 എം.പിമാരും. ഇതിനാൽ ധന്‍ഘഡ് നേരത്തെ തന്നെ ജയമുറപ്പിച്ചതാണ്. എന്നാൽ, 528 വോട്ട് സ്വന്തമാക്കിയാണ് ധൻകർ വിജയമുറപ്പിച്ചതെന്നാണ് വിവരം. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനു ലഭിച്ച വോട്ടിനെക്കാൾ രണ്ടു ശതമാനം വർധനയാണ് ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥിക്കു ലഭിച്ചത്. മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത് 182 വോട്ടാണ്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ഏറ്റുമുട്ടലിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ജഗ്ദീപ് ധന്‍ഘഡ്. 2019ലാണ് ബംഗാൾ ഗവർണർ പദവി ഏറ്റെടുക്കുന്നത്. രാജസ്ഥാൻ സ്വദേശിയാണ്. നേരത്തെ ജനതാദൾ നേതാവായിരുന്ന ധൻകർ 1989-91 കാലയളവിൽ ലോക്സഭാ അംഗമായിരുന്നു. 1993ൽ രാജസ്ഥാനിലെ കിഷൻഗഢ് മണ്ഡലത്തിൽനിന്ന് ജയിച്ച് നിയമസഭയിലുമെത്തി.

വെങ്കയ്യ നായിഡുവിന്റെ കാലാവധി തീരുന്ന ഒഴിവിലേക്കാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. ആഗസ്റ്റ് 10നാണ് നായിഡുവിന്റെ കാലാവധി തീരുന്നത്. കർഷകപുത്രനെന്നു പറഞ്ഞാണ് ജഗ്ദീപ് ധൻകറിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ഗവർണറാണ് ധൻകറെന്നും നദ്ദ അഭിപ്രായപ്പെട്ടിരുന്നു.

Summary: Jagdeep Dhankhar elected as the 14th President of India

TAGS :

Next Story