Quantcast

"മമതയില്ലാത്ത ഇൻഡ്യയെ കുറിച്ച് ചിന്തിക്കാനാകില്ല": ബംഗാളിൽ ഒന്നിക്കുമെന്ന് ജയ്റാം രമേശ്

തൃണമൂൽ കോൺഗ്രസ് ഇൻഡ്യ സഖ്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നും ജയ്റാം രമേശ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-01-24 12:57:52.0

Published:

24 Jan 2024 11:44 AM GMT

Jairam Rames_Mamata
X

ഡൽഹി: ബംഗാളിൽ ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. തൃണമൂലുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. ബിജെപിയെ തോൽപ്പിക്കുകയാണ് മമതയുടെ ലക്ഷ്യം. മമതയില്ലാതെ ഇൻഡ്യ മുന്നണിയെ കുറിച്ച് ചിന്തിക്കാൻ സാധിക്കില്ലെന്നും ജയ്റാം രമേശ്. തൃണമൂൽ കോൺഗ്രസ് ഇൻഡ്യ സഖ്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നും ജയ്റാം രമേശ് പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് അസമിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നും മമത വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. പശ്ചിമബംഗാളിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്നും എല്ലാ പങ്കാളികളും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിലും ഇൻഡ്യ സഖ്യമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. സീറ്റ് വിഭജനത്തിൽ ആശയക്കുഴപ്പമുണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കും. ഇൻഡ്യ മുന്നണിയുടെ ആശയങ്ങളുമായി യോജിക്കുന്ന എല്ലാവരും ബംഗാളിൽ ഭാഗമാകും. മമത ബാനർജിയെ ന്യായ് യാത്രയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും കെ.സി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറന്ന് മമത പറഞ്ഞിരുന്നുവെങ്കിലും ഇരു പാർട്ടികളും അനുകൂല നിലപാട് എടുത്തിരുന്നില്ല.ബംഗാളിൽ രണ്ട് സീറ്റുകള്‍ മാത്രമേ നല്‍കാനാകൂവെന്ന തീരുമാനത്തില്‍ മമത ഉറച്ചുനിന്നതോടെ സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. താൻ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം സഖ്യം തളളിയെന്ന് മമത ആരോപിച്ചു. ബംഗാളില്‍ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തുമെത്തും മമതാ ബാനര്‍ജി വ്യക്തമാക്കി. താന്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ബംഗാളിലൂടെ കടന്നുപോകാനിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും മമത പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും സീറ്റ് വിഭജനം സംബന്ധിച്ച് അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത്. എന്നാൽ, ചർച്ചയിൽ തന്റെ നിർദേശങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ലെന്ന് മമത ആരോപിച്ചു. പിന്നാലെ, ഒറ്റക്കു മത്സരിക്കാൻ തയ്യാറെടുപ്പുകൾ നടത്താൻ മമത അണികളോട് ആഹ്വാനം ചെയ്യുകയും ചെയ്‌തു. സംസ്ഥാനത്തെ 42 സീറ്റുകൾ കോൺഗ്രസിന് മത്സരിക്കാൻ വിട്ടുനൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദമാണ് കോൺഗ്രസ് തള്ളിയത്.

TAGS :

Next Story