Quantcast

പഞ്ചാബിലെ ജലാലാബാദിൽ വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു

ഗ്യാസ് സിലിണ്ടറിലെ ലീക്കാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വലിയ അപകടമായതിനാൽ അട്ടിമറി സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    3 July 2022 3:04 AM GMT

പഞ്ചാബിലെ ജലാലാബാദിൽ വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു
X

പഞ്ചാബ്: ജലാലാബാദിലെ വിക്രംപൂർ ഗ്രാമത്തിൽ വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

ഗ്യാസ് സിലിണ്ടറിലെ ലീക്കാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വലിയ അപകടമായതിനാൽ അട്ടിമറി സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് 40 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇവർ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story