Quantcast

'ഇന്ധനവില വർധന പിൻവലിക്കണം'; കേന്ദ്രത്തിനെതിരെ സഖ്യകക്ഷിയായ ജെഡിയു

നാലരമാസത്തെ ഇടവേളക്ക് ശേഷം മാർച്ച് 22 മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.

MediaOne Logo

Web Desk

  • Published:

    5 April 2022 11:48 AM GMT

ഇന്ധനവില വർധന പിൻവലിക്കണം; കേന്ദ്രത്തിനെതിരെ സഖ്യകക്ഷിയായ ജെഡിയു
X

ന്യൂഡൽഹി: ഇന്ധനവില വർധനയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി എൻഡിഎ സഖ്യകക്ഷിയായ ജെഡിയു. കഴഞ്ഞ 15 ദിവസത്തിനിടെ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയ്ക്കുണ്ടായ വിലവർധന പിൻവലിക്കണമെന്ന് ജെഡിയു പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി കെ.സി ത്യാഗി ആവശ്യപ്പെട്ടു.

''നാണയപ്പെരുപ്പത്തെ വളരെ മോശമായി ബാധിക്കുമെന്നതിനാൽ ഇന്ധനവില വർധിപ്പിക്കുന്നതിൽ നിന്ന് പിൻമാറേണ്ടത് വളരെ പ്രധാനമാണ്. തെരഞ്ഞെടുപ്പുകളിൽ എൻഡിഎക്ക് വലിയ വിജയം നേടാൻ സഹായിച്ചവരെയും നാണയപ്പെരുപ്പവും വിലവർധനയും ബാധിക്കുന്നുണ്ട്''-ത്യാഗി പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇന്ധനവിലയിൽ 9.20 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇന്നും പെട്രോളിനും ഡീസലിനും 80 പൈസ വീതം ഇന്നും വർധിപ്പിച്ചിരുന്നു. നാലരമാസത്തെ ഇടവേളക്ക് ശേഷം മാർച്ച് 22 മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.

ഇന്ധനവില വർധിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ആദ്യമായാണ് ഭരണപക്ഷത്ത് നിന്ന് ഇന്ധനവില വർധനയെ എതിർത്ത് ഒരു കക്ഷി രംഗത്ത് വരുന്നത്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതാണ് ഇന്ധനവില വർധനവിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.


TAGS :

Next Story