കോയമ്പത്തൂരിൽ വൻ കവർച്ച; ജ്വല്ലറിയുടെ ഭിത്തി തുരന്ന് 200 പവൻ മോഷ്ടിച്ചെന്ന് പൊലീസ്
എസി ഘടിപ്പിച്ച ഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വൻ കവർച്ച. 200 പവൻ സ്വർണം മോഷണം പോയതായാണ് പ്രാഥമിക വിവരം. ജോസ് ആലുക്കാസ് ജ്വല്ലറിയിൽ തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് പൊലീസ് അറിയിച്ചു. എസി ഘടിപ്പിച്ച ഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്.
ചൊവ്വാഴ്ച രാവിലെ ജ്വല്ലറിയിലെത്തിയ ജീവനക്കാർ കസേരകൾ ചിതറിക്കിടക്കുന്നത് കണ്ടതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്. മോഷണം നടന്ന വിവരം ജീവനക്കാർ ഉടൻ തന്നെ കടയുടമയെയും പൊലീസിനെയും അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കടയ്ക്കുള്ളിൽ ഒരാൾ ബാഗിൽ സ്വർണാഭരണങ്ങൾ എടുത്തുവെക്കുന്നത് കണ്ടത്. 200 പവൻ സ്വർണമെങ്കിലും മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.
Adjust Story Font
16