Quantcast

കാൻസറിന് കാരണമാകുന്നു; ​ജോൺസൺ ആന്റ് ജോൺസൺ കേസുകൾ ഒത്തുതീർപ്പാക്കാൻ കെട്ടിവെക്കുന്നത് 700 മില്യൺ ഡോളർ

ജോൺസൺ ആൻഡ് ജോൺസണിൻ്റെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വേദന എത്ര പണമുണ്ടായാലും ഒരിക്കലും സുഖപ്പെടുത്താനാകില്ലെന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ

MediaOne Logo

Web Desk

  • Published:

    12 Jun 2024 11:08 AM GMT

കാൻസറിന് കാരണമാകുന്നു; ​ജോൺസൺ ആന്റ് ജോൺസൺ കേസുകൾ  ഒത്തുതീർപ്പാക്കാൻ കെട്ടിവെക്കുന്നത് 700 മില്യൺ ഡോളർ
X

ജോൺസൺ ആൻഡ് ജോൺസൺ പൗഡറുകൾ ക്യാൻസറിന് കാരണമാകുന്നുവെന്ന പരാതികൾ ഒത്തുതീർപ്പാക്കാൻ കമ്പനി യു.എസിൽ കെട്ടിവെക്കുന്നത് 700 മില്യൺ ഡോളർ.ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിൻ്റെ അംശം ബേബി പൗഡറിലടക്കം അടങ്ങിയിട്ടു​ണ്ടെന്ന കണ്ടെത്തലിൽ ജോൺസൺ ആൻഡ് ജോൺസൺ (ജെ ആന്റ് ജെ) നിരവധി കേസുകളാണ് അമേരിക്കയിൽ അഭിമുഖീകരിക്കുന്നത്. പൗഡർ ഉത്പന്നങ്ങളുടെ പേരിൽ യു.എസ്സിൽ മാത്രം 40,300 കേസുകളാണുള്ളത്.

‘അപകടകരമായ പദാർത്ഥങ്ങൾ അടങ്ങിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധം മാത്രമല്ല, അത് വളരെ ക്രൂരമാണെന്നാണ് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് പ്രസ്താവനയിൽ പറഞ്ഞു.

‘ജോൺസൺ ആൻഡ് ജോൺസണിൻ്റെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വേദന എത്ര പണമുണ്ടായാലും ഒരിക്കലും സുഖപ്പെടുത്താനാകില്ല.അമേരിക്കയിലെ നൂറ്കണക്കിന്ന് കുടുംബങ്ങൾക്ക് വരുത്തിയ ദോഷത്തിന് കമ്പനി തന്നെയാണ് ഉത്തരവാദികൾ. കൂടാതെ അതിൻ്റെ അപകടകരമായ ഉൽപ്പന്നങ്ങൾ ഇനി വിൽപ്പനക്കുണ്ടാകരുത്. ജനങ്ങളെ ഇരകളാക്കുകയും അവരുടെ ആരോഗ്യത്തെ നശിപ്പക്കുകയും രാജ്യത്തെ നിയമങ്ങളെ ലംഘിക്കുകയും ചെയ്യുന്നവരെ നിയമപരമായി ശക്തമായി തന്നെ തന്റെ ഓഫീസ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ടാൽക്കം പൗഡർ അടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളുടെയും നിർമ്മാണവും വിപണനവും വിൽപ്പനയും രാജ്യത്ത് നിർത്തുമെന്നാണ് സെറ്റിൽമെന്റ് വ്യവസ്ഥയിലെ പ്രധാനം.അമേരിക്കയിൽ നിരവധി കേസുകൾ നേരിടേണ്ടി വരുന്നതിനാൽ ജോൺസൺ ആൻഡ് ജോൺസൺ ടാൽക് അധിഷ്ഠിത ബേബി പൗഡർ ഉത്പന്നങ്ങൾ യു.എസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു.

2020 മേയിലാണ് ആയിരക്കണക്കിന് കേസുകൾ ജെ. ആൻഡ് ജെ. കമ്പനിക്ക് നേരെ വന്നത്. അർബുദത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ചായിരുന്നു കേസുകൾ. അതിന് രണ്ടു വർഷം മുമ്പ് നോർത്ത് അമേരിക്കയിൽ വിൽപ്പന നിർത്തിയ ഉത്പന്നം ഇതരയിടങ്ങളിൽ നിന്ന് പിൻവലിക്കാൻ വൈകിയത് വിമർശിക്കപ്പെട്ടിരുന്നു. തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നായിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്.

TAGS :

Next Story