ജ. സഞ്ജീവ് ഖന്ന പുതിയ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; നവംബർ 11ന് ചുമതലയേൽക്കും
നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണു പുതിയ നിയമനം
ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്ന രാജ്യത്തിന്‍റെ 51-ാം ചീഫ് ജസ്റ്റിസ്. നവംബർ 11ന് അദ്ദേഹം ചുമതലയേൽക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ശിപാർശ രാഷ്ട്രപതി അംഗീകരിച്ചു. നവംബർ പത്തിന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണു പുതിയ നിയമനം.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സുപ്രിംകോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് ജ. ഖന്ന. ഡൽഹി സ്വദേശിയായ അദ്ദേഹം 1983ൽ ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകനായാണ് നിയമരംഗത്തെ കരിയറിനു തുടക്കമിടുന്നത്. പിന്നീട് ഡൽഹി ഹൈക്കോടതിയിലും വിവിധ ട്രിബ്യൂണലുകളിലും പ്രവർത്തിച്ചു.
Summary: Justice Sanjiv Khanna appointed as new Chief Justice of India, to succeed Justice DY Chandrachud
Next Story
Adjust Story Font
16