കവിയും ആക്ടിവിസ്റ്റുമായ കമല ഭാസിൻ അന്തരിച്ചു
സ്ത്രീകൾക്കായി 'സങ്കട്' എന്ന സംഘടന രൂപികരിച്ചിട്ടുണ്ട്.
കവിയും ആക്ടിവിസ്റ്റുമായ കമല ഭാസിൻ അന്തരിച്ചു. ക്യാൻസർ രോഗത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.
കവി, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ് കമല. മുച്ഛെ പദ്ന ഹെ, ക്യോംകി മേൻ ലഡ്കി ഹൂൺ തുടങ്ങിയവ പ്രധാന കൃതികളാണ്. ഇന്ത്യയിലേയും ദക്ഷിണേഷ്യൻ മേഖലകളിലെയും സ്ത്രീ വിമോചക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. സ്ത്രീകൾക്കായി 'സങ്കട്' എന്ന സംഘടനയും രൂപികരിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ നിന്ന് ബിരുദവും അവിടെ നിന്ന് തന്നെ ബിരുദാനന്തര പഠനവും നേടി. ശേഷം ഫെല്ലോഷിപ്പ് നേടി പശ്ചിമ ജർമ്മിനിയിലെ മൂൺസ്റ്റർ സർവ്വകലാശാലയിൽ നിന്ന് ഉപരിപഠനവും കരസ്ഥമാക്കി. നീത് കമലാണ് മകൻ.
Next Story
Adjust Story Font
16