Quantcast

ബി.ജെ.പി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ അടിയന്തര വാർത്താസമ്മേളനം വിളിച്ചു

MediaOne Logo

Web Desk

  • Updated:

    2023-04-17 02:02:11.0

Published:

17 April 2023 2:01 AM GMT

Karnataka Ex CM Jagdish Shettar to Join Congress
X

Jagdish Shettar

ബെംഗളൂരു: ബി.ജെ.പി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ അടിയന്തര വാർത്താസമ്മേളനം വിളിച്ചു. കോൺഗ്രസ് നേതാക്കൾക്കൊപ്പം ജഗദീഷ് ഷെട്ടാറും വാർത്താസമ്മേളനത്തിനെത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതോടെയാണ് ഷെട്ടാര്‍ ബി.ജെ.പി വിട്ടത്.

ഹുബ്ബള്ളി - ധർവാഡ് സെൻട്രൽ മണ്ഡലത്തിൽ ജഗദീഷ് ഷെട്ടാർ കോൺഗ്രസ് സ്ഥാനാർഥിയായേക്കും. കോൺഗ്രസ് നേതാവ് എസ്.എസ് മല്ലികാർജുന്റെ വീട്ടിൽ വച്ച് ഇന്നലെ രാത്രി ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും രൺദീപ് സുർജെവാലയും മറ്റ് മുതിർന്ന നേതാക്കളും ഷെട്ടാറുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടത്തി.

ജഗദീഷ് ഷെട്ടാറിനെ അനുനയിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാജ്യസഭാ സീറ്റും ഗവർണർ പദവിയും അടക്കം ബി.ജെ.പി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി സീറ്റ് നല്‍കിയില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തില്‍ ജഗദീഷ് ഷെട്ടാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അതിനിടെയാണ് സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചത്. ഷെട്ടാറിനെ പാർട്ടിയിൽ എത്തിക്കുന്നതോടെ വടക്കൻ കർണാടകയിൽ ലിംഗായത്ത് മേഖലകളിൽ ആധിപത്യമുണ്ടാക്കാം എന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

താന്‍ പിടിവാശിയുള്ള ആളല്ലെന്നും എന്നാല്‍ ബി.ജെ.പി തന്നെ അപമാനിച്ചതിനാല്‍ ഇത്തവണ പിടിവാശിയുണ്ടെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു- "ഞാൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എപ്പോഴും പറയാറുണ്ട്. എനിക്ക് വേദനിച്ചതിനാൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നു".

മറ്റുള്ളവർക്കായി വഴിമാറണമെന്ന് പാർട്ടി തന്നോട് ആവശ്യപ്പെടുകയും സ്ഥാനാര്‍ഥിയാക്കില്ലെന്ന് സൂചന നല്‍കുകയും ചെയ്തതിൽ അസ്വസ്ഥനാണെന്ന് ജഗദീഷ് ഷെട്ടാർ നേരത്തെ പ്രതികരിച്ചിരുന്നു. ഷെട്ടാർ ആറ് തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് സ്ഥാനാര്‍ഥി മഹേഷ് നൽവാദിനെ പരാജയപ്പെടുത്തിയത്.

"കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാൻ വിജയിച്ചത്. എന്റെ അയോഗ്യത എന്താണ്? എന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കളങ്കവുമില്ല. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്?"- കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍ ചോദിച്ചു.

Summary- Senior BJP leader, once chief minister and six-term MLA, Jagadish Shettar resigned from the Karnataka assembly. He likely to join congress

TAGS :

Next Story