ഹിജാബ് കേസ് ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രിംകോടതി; പരീക്ഷക്ക് മുമ്പ് പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല
മാർച്ച് 9 മുതലാണ് കർണാടകയിൽ പരീക്ഷകൾ ആരംഭിക്കുന്നത്
ന്യൂഡൽഹി: ഹിജാബ് കേസ് ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രിംകോടതി. കർണാടകയിൽ പരീക്ഷ അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെ ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി പരിഗണിച്ചില്ല. ശരിഅത്ത് കമ്മിറ്റിയാണ് സുപ്രിംകോടതിയിൽ ആവശ്യം ഉന്നയിച്ചത്.
മാർച്ച് 9 മുതൽ പരീക്ഷകൾ ആരംഭിക്കുന്നത്. ഹിജാബ് ധരിക്കാതെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നാണ് കർണാടകയിലെ വിദ്യാലയങ്ങൾ അറിയിച്ചിരിക്കുന്നത്. അതിനാൽ കേസ് ഉടൻ പരിഗണിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
എന്നാൽ ഹോളി അവധിക്ക് ശേഷം കേസ് ഉടൻ ലിസ്റ്റ് ചെയ്യുമെന്നും അവസാന ദിവസം വന്നാൽ എനിക്ക് എന്ത് ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ചോദിച്ചു. എന്നാൽ ഇക്കാര്യം നേരത്തെ പറഞ്ഞതായിരുന്നെന്നാണ് അഭിഭാഷകന്റെ മറുപടി. വിദ്യാർഥികൾക്ക് ഒരു വർഷം ഇപ്പോഴേ നഷ്ടമായി. ഇനിയും ഒരു വർഷം കൂടി നഷ്ടമാകുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹോളി അവധികൾക്കായി സുപ്രിം കോടതി ഇന്ന് അടക്കും. മാർച്ച് 13 ന് വീണ്ടും തുറക്കും.
Adjust Story Font
16