സിദ്ധരാമയ്യയുടെ കുടുംബത്തെ അവഹേളിക്കുന്ന ട്വീറ്റ്; ബി.ജെ.പി പ്രവർത്തക അറസ്റ്റിൽ
ശകുന്തളയെ അറസ്റ്റ് ചെയ്തത് ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള കോൺഗ്രസ് സർക്കാറിന്റെ നീക്കമാണെന്ന് ബി.ജെ.പി
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമ്മയയെയും കുടുംബത്തെയും അവഹേളിക്കുന്ന ട്വീറ്റ് പങ്കുവെച്ച ബി.ജെ.പി പ്രവർത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാകുന്തള നടരാജ് എന്ന യുവതിയെയാണ് ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് പ്രവർത്തൻ ഹനുമന്തരായ നൽകിയ പരാതിയിലാണ് നടപടി.
ഉഡുപ്പിയിലെ സ്വകാര്യ കോളജിൽ ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയിരുന്നു. ഇത് സംസ്ഥാനത്ത് വലിയ രീതിയിൽ വിവാദമാകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കർണാടക കോൺഗ്രസ് ഘടകത്തിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തതിലാണ് സിദ്ധരാമയ്യയെയും കുടുംബത്തെയും ശകുന്തള അപമാനിച്ചത്.
ഉഡുപ്പി കോളജിലെ കുട്ടികളുടെ നടപടിയെ എ.ബി.വി.പി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഉപയോഗിക്കുകയായിരുന്നെന്നാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ മരുമകൾക്കോ ഭാര്യയ്‌ക്കോ ആണ് ഇത് സംഭവിച്ചെങ്കിൽ അദ്ദേഹം ഇത്തരത്തിൽ പറയുമോ എന്നായിരുന്നു ശാകുന്തളയുടെ ട്വീറ്റ്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരെ ജാമ്യത്തിൽ വിട്ടു. അതേസമയം, ശകുന്തളയെ അറസ്റ്റ് ചെയ്തത് ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള കോൺഗ്രസ് സർക്കാറിന്റെ നീക്കമാണിതെന്നും ബി.ജെ.പി ആരോപിച്ചു. ഉഡുപ്പി വീഡിയോ കേസിൽ വലിയ പ്രതിഷേധമാണ് ബി.ജെ.പി നടത്തിയത്.
Adjust Story Font
16