Quantcast

കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക; അറസ്റ്റിന് പിന്നാലെ ശരീരഭാരം എട്ട് കിലോ കുറഞ്ഞെന്ന് ആംആദ്മി

സമഗ്രമായ ആരോഗ്യ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടും ചില രക്തപരിശോധനകൾ മാത്രമേ അധികൃതർ നടത്തിയിട്ടുള്ളു

MediaOne Logo

Web Desk

  • Published:

    23 Jun 2024 8:54 AM GMT

Proceedings Staying Bail; Kejriwal to the Supreme Court,latest news
X

ന്യൂഡൽഹി: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി. മൂന്ന് മാസം മുമ്പ് മദ്യനയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ദിനംപ്രതി വഷളായി​​ക്കൊണ്ടിരിക്കുകയാണ്. മാർച്ച് 21 ന് ഇ.ഡി അറസ്റ്റ് ചെയ്ത ശേഷം കെജ്‌രിവാളിന്റെ ഭാരം എട്ട് കിലോ കുറഞ്ഞു. 70 കിലോയുണ്ടായിരുന്ന ഭാരം 61 കിലോയായി കുറഞ്ഞുവെന്ന് ആംആദ്മി പ്രസ്താവനയിൽ വ്യക്തമാക്കി.

സമഗ്രമായ ആരോഗ്യ പരിശോധന നടത്തണമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിട്ടും മെഡിക്കൽ ബോർഡ് ചില രക്തപരിശോധനകൾ മാത്രമേ നടത്തിയിട്ടുള്ളു. ഹൃദയ, കാൻസർ പരിശോധനകൾ നടത്താൻ അധികൃതർ തയാറാാകുന്നില്ലെന്നും എ.എ.പി പ്രസ്താവനയിൽ വ്യക്തമാക്കി.

തുടർച്ചയായി ശരീരഭാരം കുറയുന്നതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കാനും പരിശോധനകളും ചികിത്സയും ആവശ്യമാണ്. എന്നിട്ടും എയിംസ് മെഡിക്കൽ ബോർഡ് ഇതുവരെ രക്തവുമായി ബന്ധപ്പെട്ട അടിസ്ഥാന പരിശോധനകൾ മാത്രമാണ് നടത്തിയതെന്നും പാർട്ടി ആരോപിച്ചു.

TAGS :

Next Story