Quantcast

പ്രായപൂർത്തിയാകാത്ത 10 കുട്ടികളെ മതംമാറ്റിയെന്ന് ആരോപണം; റാഞ്ചിയിൽ റോമൻ കത്തോലിക്ക സഭക്ക് നോട്ടീസ്

എന്നാൽ മെയ് 22 ന് നടന്ന ചടങ്ങ് മതപരിവർത്തന പരിശീലനത്തിന്റെ പ്രാരംഭ ചടങ്ങ് മാത്രമാണെന്ന് റോമൻ കത്തോലിക്കാ സഭയുടെ വക്താവ് വിജയ് ഗുഡിയ അവകാശപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-06-11 07:42:53.0

Published:

11 Jun 2022 7:29 AM GMT

പ്രായപൂർത്തിയാകാത്ത 10 കുട്ടികളെ മതംമാറ്റിയെന്ന് ആരോപണം; റാഞ്ചിയിൽ റോമൻ കത്തോലിക്ക സഭക്ക് നോട്ടീസ്
X

ഝാർഖണ്ഡ് റാഞ്ചിയിൽ പ്രായപൂർത്തിയാകാത്ത 10 കുട്ടികളെ മതം മാറ്റിയത് സംസ്ഥാന സർക്കാർ പാസാക്കിയ മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ലംഘനമാണോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഖുന്തി ജില്ലാ ഭരണകൂടം റോമൻ കത്തോലിക്കാ സഭയ്ക്ക് നോട്ടീസ് നൽകി. പ്രാഥമിക അന്വേഷണത്തെത്തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് റോമൻ കത്തോലിക്കാ സഭയുടെ പിതാവിനും മറ്റുള്ളവർക്കുമെതിരെ ഖുന്തി ഭരണകൂടം തപ്കര പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2017ലെ മതസ്വാതന്ത്ര്യ നിയമം അനുസരിച്ച് മതപരിവർത്തനത്തിന് ഭരണാനുമതി വാങ്ങിയിട്ടില്ലെന്നാണ് ആരോപണം.

എന്നാൽ മെയ് 22 ന് നടന്ന ചടങ്ങ് മതപരിവർത്തന പരിശീലനത്തിന്റെ പ്രാരംഭ ചടങ്ങ് മാത്രമാണെന്ന് റോമൻ കത്തോലിക്കാ സഭയുടെ വക്താവ് വിജയ് ഗുഡിയ അവകാശപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അപേക്ഷ ഇപ്പോഴും സഭയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാതെയാണ് ഭരണകൂടം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. നോട്ടീസിനുള്ള മറുപടിയിൽ ഞങ്ങൾക്ക് പറയാനുള്ളത് പറയും. നിലവിലെ നിയമമനുസരിച്ച്, മതപരിവർത്തനത്തിന് താൽപ്പര്യമുള്ള വ്യക്തിയാണ് അഡ്മിനിസ്ട്രേഷന് മുമ്പാകെ അപേക്ഷ നൽകേണ്ടതെന്നും സഭയ്ക്ക് അതിൽ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ‌.സി‌.പി‌.സി‌.ആർ) ചെയർമാൻ പ്രിയങ്ക് കനുങ്കോ പറഞ്ഞു.

TAGS :

Next Story