Quantcast

ലക്ഷദ്വീപ് നിവാസികളിൽനിന്ന് ഭൂമി പിടിച്ചെടുക്കാനും വ്യവസായികൾക്ക് കൈമാറാനും നീക്കമെന്ന് ആക്ഷേപം

ദ്വീപ് നിവാസികളിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ നിലപാട്

MediaOne Logo

Web Desk

  • Updated:

    2023-11-10 05:21:51.0

Published:

10 Nov 2023 3:38 AM GMT

It is alleged that the land is being seized from the residents of Lakshadweep and handed over to businessmen
X

കോഴിക്കോട്: ലക്ഷദ്വീപ് നിവാസികളിൽ നിന്ന് നഷ്ടപരിഹാരം നൽകാതെ ഭൂമി പിടിച്ചെടുക്കാനും വൻ വ്യവസായികൾക്ക് ദ്വീപിലെ ഭൂമി കൈമാറാനും നീക്കമെന്ന് ആക്ഷേപം. ദ്വീപ് നിവാസികളിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ നിലപാട്. ദ്വീപ് നിവാസികളെ ഭൂരഹിതരാക്കി മാറ്റാനുള്ള നീക്കമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടത്തുന്നതെന്ന് ദ്വീപ് നിവാസികൾ ആരോപിച്ചു.

ലക്ഷദ്വീപിലെ ഭൂമി കൃഷി ആവശ്യത്തിനായി സർക്കാർ ജനങ്ങൾ നൽകിയതാണന്നും കൃഷി ചെയ്യാത്ത ഭൂമി പിടിച്ചെടുക്കാൻ അധികാരമുണ്ടെന്നുമാണ് ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വാദം. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും അഡ്മിനിസ്‌ട്രേഷൻ പറയുന്നു.

ദ്വീപിലെ ഭൂമി സംബന്ധിച്ച കരാർ മറച്ചുവെച്ചാണ് ഈ നടപടിയെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ലക്ഷദ്വീപിലെ ഭൂമി പുറത്തുള്ളവർക്ക് വാങ്ങാൻ അനുമതിയില്ലായിരുന്നു. ഈ വിലക്ക് മാറ്റിയതോടെ വൻകിടക്കാർ ഭൂമി വാങ്ങിക്കൂട്ടി തദ്ദേശീയ ജനതയെ അരികിലാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കൈവശഭൂമയിൽ തദ്ദേശീയർക്ക് അധികാരമുണ്ടെന്നത് സ്ഥാപിക്കാൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ നേതാക്കൾ. ഭൂമി വിട്ടുനൽകില്ലെന്ന നിലപാടിലാണ് ദ്വീപ് ജനത.


It is alleged that the land is being seized from the residents of Lakshadweep and handed over to businessmen

TAGS :

Next Story