ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ഗൂഢാലോചനയെന്ന്; ചീഫ് ജസ്റ്റിസിന് കത്തെഴുതി അഭിഭാഷകർ
600 അഭിഭാഷകരാണ് കത്തിൽ ഒപ്പിട്ടത്
ന്യൂഡൽഹി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ഗൂഢാലോചന നടക്കുന്നവെന്ന് കാണിച്ച് അഭിഭാഷകർ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. 600 അഭിഭാഷകരാണ് കത്തിൽ ഒപ്പിട്ടത്.
നേതാക്കൾ പ്രതികളായ അഴിമതി കേസുകളിൽ ചിലർ കോടതികളെ ലക്ഷ്യം വെക്കുകയാണ്. ചില കേസുകളില്‍ കള്ളക്കഥ മെനഞ്ഞ് ജൂഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമമുണ്ട്. ജഡ്ജിമാരെയും കോടതിയെയും കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതായും കത്തിൽ വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര എന്നിവരടക്കമുള്ളവരാണ് കത്തിൽ ഒപ്പിട്ടത്.
Next Story
Adjust Story Font
16