Quantcast

സ്ഥാനാർഥികളെ തെരഞ്ഞെടുത്തതിൽ അതൃപ്തി; ജമ്മുവിൽ ബി.ജെ.പി വിട്ട് നേതാക്കൾ

സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയതിനു പിന്നാലെ പാർട്ടിയ്ക്കകത്ത് എതിർപ്പുകൾ ശക്തമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-08-31 14:03:20.0

Published:

31 Aug 2024 12:13 PM GMT

സ്ഥാനാർഥികളെ തെരഞ്ഞെടുത്തതിൽ അതൃപ്തി; ജമ്മുവിൽ ബി.ജെ.പി വിട്ട് നേതാക്കൾ
X

ലഡാക്ക്: ജമ്മുവിൽ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ രണ്ട് നേതാക്കൾ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തിരഞ്ഞെടുത്തതിലുള്ള വിയോജിപ്പ് ചൂണ്ടിക്കാട്ടിയാണ് രാജി. സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയതിനു പിന്നാലെ പാർട്ടിയ്ക്കകത്ത് എതിർപ്പുകൾ ശക്തമായിരുന്നു. ജമ്മുവിലെ പല ജില്ലകളിലും പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ബി.ജെ.പിയുടെ സാംബ ജില്ലാ അധ്യക്ഷൻ കശ്മീർ സിങാണ് രാജിവെച്ചവരിൽ ഒരാൾ. നാഷണൽ കോൺഫറൻസിൽ നിന്ന് ബിജെപിയിലെത്തിയ മുൻ ജമ്മു കശ്മീർ മന്ത്രി സുർജിത് സിങ് സ്ലാത്തിയയുടെ സ്ഥാനാർഥിത്വത്തെ എതിർത്താണ് ഇദ്ദേഹത്തിന്റെ രാജി. ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-എൻസി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്ന സ്ലാതിയ 2021ലാണ് ബിജെപിയിൽ ചേർന്നത്.

തങ്ങളുടെ പ്രത്യയശാസ്ത്രത്തിനും ആർട്ടിക്കിൾ 370 അസാധുവാക്കിയ നടപടിക്കും എതിരായ വ്യക്തിക്കാണ് സീറ്റ് നൽകിയതെന്ന് കശ്മീർ സിങ് ആരോപിച്ചു. സ്ഥാനാർഥിയെ മാറ്റി പാർട്ടിയിലെ മുതിർന്ന അംഗങ്ങൾക്ക് മത്സരിക്കാൻ അവസരം നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചാൽ രാജി പിൻവലിക്കുമെന്ന് സിങ് പറഞ്ഞു. അല്ലാത്തപക്ഷം താൻ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതിക്കാരനായ നേതാവിന് ടിക്കറ്റ് നൽകിയെന്നാരോപിച്ചാണ് മറ്റൊരു ബി.ജെ.പി യുവ നേതാവ് കനവ് ശർമ പാർട്ടി വിട്ടത്. ‌ഭാരതീയ ജനതാ യുവമോർച്ചയുടെ ജമ്മു ജില്ലാ പ്രസിഡൻ്റാണ് കനവ് ശർമ. ജമ്മു ഈസ്റ്റിൽ നിന്ന് യുധ്വീർ സേഥിക്ക് ടിക്കറ്റ് നൽകാനുള്ള പാർട്ടിയുടെ തീരുമാനം തൻ്റെ മനസാക്ഷിക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. നിരവധി മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർ‌ണയത്തിൽ പാർട്ടിക്കകത്ത് വൻ നീരസം നിലനിൽക്കുന്നുണ്ട്.

TAGS :

Next Story