Quantcast

'ഈ വിജയം ഫാസിസ്റ്റ് ശക്തികളുടെ പതനത്തിന്റെ സൂചന': ജെഎന്‍യു വിജയത്തില്‍ എം.കെ സ്റ്റാലിന്‍

'ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ബിജെപിയെ തള്ളിക്കളയും'

MediaOne Logo

Web Desk

  • Published:

    25 March 2024 11:21 AM GMT

mk stalin
X

എം.കെ സ്റ്റാലിന്‍

ചെന്നൈ: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ ഇടതു സഖ്യ വിജയത്തില്‍ അഭിനന്ദനമറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഈ വിജയം വലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ പതനത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് സ്റ്റാലിന്‍ തന്റെ എക്‌സില്‍ കുറിച്ചു.

'ഈ വിജയം വലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ പതനത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ബിജെപിയെ തള്ളിക്കളയും. എബിവിപിയുടെ ലജ്ജാകരമായ പ്രവൃത്തികള്‍ക്കിടയിലും ജെഎന്‍യു സമൂഹം അതിന്റെ സമ്പന്നമായ പാരമ്പര്യം വീണ്ടും ഉയര്‍ത്തിപ്പിടിച്ചു' സ്റ്റാലിന്‍ കുറിച്ചു.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലും ഇടതു സഖ്യം എ.ബി.വി.പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തുകയിരുന്നു ഇടതുസഖ്യം.

പ്രസിഡന്റായി ധനഞ്ജയെ തെരഞ്ഞെടുത്തു. 922 വോട്ടുകള്‍ക്കാണ് ധനഞ്ജയ് എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ പരാജയപ്പെടുത്തിയത്. ഇടതുസഖ്യ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക അവസാന നിമിഷം തള്ളിയതിനെ തുടര്‍ന്ന് ബാപ്സ സ്ഥാനാര്‍ഥിയായ പ്രിയാന്‍ഷിക്ക് ഇടത് സംഘടനകള്‍ പിന്തുണ നല്‍കിയിരുന്നു.

TAGS :

Next Story