ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്കോ...? സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി നവ്ജ്യോത് സിങ് സിദ്ദു
'ഒരുപാട് സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം, മിന്നും താരമായ ഭാജിക്കൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് നവ്ജ്യോത് സിങ് സിദ്ദു ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചത്.
പഞ്ചാബില്‍ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പുതിയ നീക്കത്തിന്‍റെ സൂചനയുമായി കോണ്‍ഗ്രസ്. ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്കെത്തിയേക്കും എന്ന സൂചന നല്‍കിക്കൊണ്ട് നവ്ജ്യോത് സിങ് സിദ്ദു പോസ് പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദുവും ഹര്‍ഭജന്‍സിങ്ങും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഹര്‍ഭജന്‍റെ രാഷ്ട്രീയ പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് പ്രധാന ചര്‍ച്ച.
നവ്ജ്യോത് സിങ് സിദ്ദു തന്നെയാണ് ട്വിറ്റര്‍ അക്കൌണ്ടിലൂടെ ചിത്രം പുറത്തുവിട്ടത്. 'ഒരുപാട് സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം, മിന്നും താരമായ ഭാജിക്കൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് നവ്ജ്യോത് സിങ് സിദ്ദു ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചത്.
നിലവില്‍ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2022 ലാണ്. വരാനിരിക്കുന്ന നിയമസഭാ തെഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങും യുവരാജ് സിങും ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ തള്ളി ഹര്‍ഭജന്‍ സിങ് തന്നെ രംഗത്തുവന്നിരുന്നു. താരങ്ങള്‍ ബി.ജെ.പിയില്‍ ചേരുമെന്ന ഒരു ട്വീറ്റിനെ വ്യാജ വാര്‍ത്ത എന്ന അടിക്കുറിപ്പോടെ ഹര്‍ഭജന്‍ സിങ് ഔദ്യോഗിക അക്കൌണ്ട് വഴി റീട്വീറ്റ് ചെയ്തിരുന്നു.
വിവാദ ഗായകനും പഞ്ചാബി റാപ്പറുമായ ശുഭ്ദീപ് സിംഗ് സിദ്ദു(സിദ്ദു മൂസെവാല) രണ്ടാഴ്ചക്ക് മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഛണ്ഡീഗഡില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവേശം. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മൂസെവാല മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Adjust Story Font
16