Quantcast

അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പി പിന്നിൽ

ലല്ലു സിങ്ങാണ് ഇവിടെ ബി.ജെ.പിയുടെ സ്ഥാനാർഥി

MediaOne Logo

Web Desk

  • Published:

    4 Jun 2024 4:16 AM GMT

Lok Sabha results ,Faizabad,Election 2024,Lok Sabha 2024,അയോധ്യ,ഫൈസാബാദ്,ഉത്തര്‍പ്രദേശ്,ലോക്സഭാ തെരഞ്ഞെടുപ്പ്,യു.പി തെരഞ്ഞെടുപ്പ് ഫലം
X

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പി പിന്നിൽ. രാംമന്ദിർ ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സ്ഥാനാർഥി ലല്ലു സിങ്ങാണ് ബി.ജെ.പിയുടെ സ്ഥാനാർഥി. വോട്ടെണ്ണൽ ഒന്നരമണിക്കൂറോളം പിന്നിടുമ്പോൾ ലല്ലു സിങ് പിന്നിലാണ്. എസ്.പി സ്ഥാനാർഥി അവദേശ് പ്രസാദാണ് ഇവിടെ മുന്നിലുള്ളത്.

ഒമ്പതു തവണ എംഎൽഎയായ അവദേശ് പ്രസാദ് 4951 വോട്ടുകൾക്കാണ് മുന്നിലുള്ളത്. 4269 വോട്ടുകളാണ് ലല്ലു സിങ്ങിനുള്ളത്.

കഴിഞ്ഞ തവണ മണ്ഡലത്തിൽ ജയിച്ച ലല്ലു സിങ്ങിന്റെ ഭൂരിപക്ഷം 65,477 ആണ്. ആകെ പോൾ ചെയ്ത 10,87,420 വോട്ടിൽ 529,021 വോട്ടും (48.66%) ലല്ലു സിങ് നേടി. എസ്പിയുടെ ആനന്ദ് സെൻ യാദവിന് കിട്ടിയത് 4,63,544 വോട്ട്. 42.64 ശതമാനം. കോൺഗ്രസിന് 53,386 വോട്ടു കിട്ടി. 4.91 ശതമാനം. മുൻ തെരഞ്ഞെടുപ്പിൽ നിന്ന് 7.79 ശതമാനം വോട്ടാണ് കോൺഗ്രസിന് 2019ലുണ്ടായത്.

തൊഴിലില്ലായ്മ പരിഹരിക്കാനാകാത്തതും വിലക്കയറ്റം വിഷയമായതും ബിജെപിക്ക് തിരിച്ചടി നൽകുന്ന ഘടകങ്ങളാണ്.

TAGS :

Next Story