ലൗ ജിഹാദ് ആരോപണങ്ങള്‍: അഞ്ചു വർഷത്തെ മിശ്രവിവാഹങ്ങൾ പരിശോധിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ
2018ലെ ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമം ലംഘിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുക
ഉത്തരകാശി: ലൗ ജിഹാദ് ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ നീക്കവുമായി ഉത്തരാഖണ്ഡ് സർക്കാർ. കഴിഞ്ഞ അഞ്ചു വർഷത്തെ മിശ്രവിവാഹങ്ങൾ പരിശോധിക്കാനാണ് ഉത്തരാഖണ്ഡ് പൊലീസ് ഒരുങ്ങുന്നത്. സംഭവത്തില്‍ 13 ജില്ലകളിലെയും എസ്.എസ്.പിമാർക്കും എസ്.പിമാർക്കും മിശ്രവിവാഹങ്ങൾ പരിശോധിക്കാൻ നിര്‍ദേശം നൽകി.
2018ലെ ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമം ലംഘിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുക. മതസ്വാതന്ത്ര്യ നിയമ പ്രകാരം മതപരിവര്‍ത്തനത്തിന് വിധേയരാകുന്നവര്‍ മതപരിവര്‍ത്തനം നടത്തുന്നതിന് കുറഞ്ഞത് ഒരുമാസം മുമ്പെങ്കിലും ജില്ലാ മജിസ്ട്രേറ്റിനെയോ പ്രദേശത്തെ എക്സിക്യൂട്ടീവിനെയോ അറിയിക്കണമെന്നാണ് നിയമം. നിയമം മറികടന്നുകൊണ്ട് നിരവധി വിവാഹങ്ങള്‍ നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
2018ലെ മതസ്വാതന്ത്ര്യ നിയമം നിലവില്‍ വന്നതിന് ശേഷം ഈ വര്‍ഷം ജൂണ്‍ വരെ സംസ്ഥാനത്ത് 15 നിയമലംഘനങ്ങള്‍ നടന്നതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ച ലൗ ജിഹാദ് ആരോപണത്തിന് പിന്നാലെ ഉത്തരകാശിയിൽ വ്യാപക അക്രമം നടന്നിരുന്നു.
Adjust Story Font
16