''അത് ഹിന്ദുത്വ അല്ല, തരംതാണ രാഷ്ട്രീയം''; ബി.ജെ.പിക്കെതിരെ ഉദ്ധവ് താക്കറെ
''ഹിന്ദുത്വ എന്നാൽ അക്രമമോ പ്രതികാരമോ അല്ല. കാര്യങ്ങൾ ഇങ്ങനെ തുടരുകയാണെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ഭാവിയെന്താണ്?''-ഉദ്ധവ് താക്കറെ ചോദിച്ചു.
ബി.ജെ.പിയുടേത് ഹിന്ദുത്വ ആശയമല്ലെന്നും തരംതാണ രാഷ്ട്രീയക്കളികൾ മാത്രമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ ബദൽ മുന്നണി രൂപീകരിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ നീക്കങ്ങൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഉദ്ധവിനേയും എൻ.സി.പി നേതാവ് ശരത് പവാറിനേയും കാണാനായി മുംബൈയിലെത്തിയ ചന്ദ്രശേഖര റാവു ചർച്ചകൾ തുടരുമെന്ന് വ്യക്തമാക്കി.
''ഹിന്ദുത്വ എന്നാൽ അക്രമമോ പ്രതികാരമോ അല്ല. കാര്യങ്ങൾ ഇങ്ങനെ തുടരുകയാണെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ഭാവിയെന്താണ്?''-ഉദ്ധവ് താക്കറെ ചോദിച്ചു.
ദീർഘകാലമായി ബി.ജെ.പി സഖ്യകക്ഷിയായിരുന്ന ശിവസേന 2018ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് കോൺഗ്രസ്-എൻ.സി.പി സഖ്യത്തിൽ ചേർന്നത്. മതേതര കക്ഷികൾക്കൊപ്പം ചേർന്ന ശിവസേന ഹിന്ദുത്വ ആശയങ്ങൾ ഉപേക്ഷിച്ചെന്ന് ബി.ജെ.പി നേതാക്കൾ വിമർശിച്ചിരുന്നു.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ''കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോൾ കാണാനില്ല. ഈ രാഷ്ട്രീയം മുന്നോട്ടുപോവില്ല. അതുകൊണ്ട് ഞങ്ങൾ ഒരു പുതിയ തുടക്കം കുറിയ്ക്കുകയാണ്''-ഉദ്ധവ് വ്യക്തമാക്കി.
Adjust Story Font
16