മധ്യപ്രദേശില്‍ ബി.ജെ.പി; മാറിമറിഞ്ഞ് ലീഡ് നില
മധ്യപ്രദേശിൽ സംസ്ഥാന സർക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ്
ശിവരാജ് സിങ് ചൗഹാന്‍/കമല്‍നാഥ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പി 132 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് 95 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത് . മറ്റുള്ളവര്‍ രണ്ടു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
230 സീറ്റുകളിലേക്ക് ഒറ്റഘട്ടമായിട്ടാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിൽ 102 മുതൽ 125 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍. ബി.ജെ.പിക്ക് 100 മുതല്‍ 123 സീറ്റുകള്‍ ലഭിക്കും. ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77.15% പോളിംഗാണ് രേഖപ്പെടുത്തിയത്. 2018നെ അപേക്ഷിച്ച് പോളിംഗ് ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഹിന്ദി ഹൃദയഭൂമിയിൽ അധികാരം നിലനിർത്താൻ ബി.ജെ.പി എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ, 2020 ൽ കാവി പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്താൻ സഹായിച്ച കൂറുമാറ്റങ്ങൾ മൂലം സർക്കാർ നഷ്ടപ്പെട്ടതിന് പ്രതികാരം ചെയ്യുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം
മധ്യപ്രദേശിൽ സംസ്ഥാന സർക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതേസമയം ഭരണത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ സർവ്വേകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തിയുള്ള പ്രചരണത്തിലൂടെ ഇതിനെ മറികടക്കാൻ കഴിഞ്ഞു എന്നാണ് ബിജെപിയുടെ പ്രതീക്ഷ.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമൽനാഥ്, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ഫഗ്ഗൻ സിങ് കുലസ്തെ, പ്രഹ്ലാദ് പട്ടേൽ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ എന്നിവർ മധ്യപ്രദേശിൽ മത്സരരംഗത്തുണ്ടായിരുന്നു.
Adjust Story Font
16